വീടിന് മുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താൻ ശ്രമമെന്ന് നടൻ ബാല 

ആരോ തന്നെ കെണിയില്‍ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്.

കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി.ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നില്‍ അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു.

വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയില്‍ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയില്‍ ബാല ആരോപിക്കുന്നു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

പുലർച്ചെ നാലുമണിക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവിടുന്നത് തന്റെ സുരക്ഷയ്ക്കും തെളിവിനും വേണ്ടിയാണെന്നും ബാല പറയുന്നു.

താൻ മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നും ഈ സമയത്തൊക്കെ വന്ന് ഇത്തരത്തില്‍ ശല്യപ്പെടുത്തുന്നത് വേദനാജനകമാണെന്നും നടൻ പറയുന്നു. എന്തായാലും ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കിയതായി ബാല അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts