വരുമാനം വർധിപ്പിക്കുക ലക്ഷ്യം; മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ. വരുമാന വർധന ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

പർപ്പിൾ ലൈൻ (ലൈൻ 1), ഗ്രീൻ ലൈൻ (ലൈൻ 2) എന്നിവയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ പുറംഭാഗത്ത് ഉയർന്ന നിലവാരമുള്ള പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ഏഴ് വർഷത്തേക്ക് എക്‌സ്‌ക്ലൂസീവ് പരസ്യ അവകാശം നേടുന്നതിന് യോഗ്യതയുള്ള പരസ്യ ഏജൻസികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചതായും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

കോർപ്പറേറ്റ് ബ്രാൻഡിംഗ് വർധിപ്പിക്കുന്നതും ഇതു വഴി ലക്ഷ്യമിടുന്നുണ്ട്. നിലവിൽ, ബെംഗളൂരു മെട്രോ 57 ട്രെയിൻ സെറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

മെട്രോ ലോഗോയ്‌ക്കൊപ്പം ട്രെയിനിൻ്റെ പുറംഭാഗത്ത് വിവിധ കോർപ്പറേറ്റ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. വരുമാനം വർധിപ്പിക്കുകയെന്നതാണ് പുതിയ തീരുമാനത്തിന്റെ കാരണമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി

. 2022-23 സാമ്പത്തിക വർഷത്തിൽ, ബിഎംആർസിഎൽ ഫെയർ ബോക്‌സ് വരുമാനത്തിൽ നിന്ന് 422 കോടി രൂപയും, ടിക്കറ്റ് ഇതര സ്രോതസ്സുകളിൽ നിന്ന് 171 കോടി രൂപ അധികവും നേടി. എന്നിരുന്നാലും, ഇതേ കാലയളവിലെ പ്രവർത്തന ചെലവ് 486 കോടി രൂപയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts