സഖാവ് പുഷ്പ്പന്റെ വിലാപ യാത്ര കോഴിക്കോട് നിന്നും ആരംഭിച്ചു

കണ്ണൂർ :ഇന്നലെ അന്തരിച്ച കൂത്തുപറമ്പ് സമരനായകൻ പുഷ്പന് വിട നൽകി നാട്.കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു.

കോഴിക്കോട് യൂത്ത് സെന്ററിൽ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.അന്ത്യാഭിവാദ്യം അർപ്പിക്കാൻ നരിവധി പേരാണ് പാതയോരങ്ങളിൽ തടിച്ചുകൂടിയിട്ടുള്ളത്.

തലശ്ശേരി ടൗൺ ഹാളിലും ചൊക്ലി രാമവിലാസം സ്കൂളിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുപരിസരത്ത് സംസ്കരിക്കും.

കൂത്തുപറമ്പ് വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1994 നവംബർ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പിൽ സുഷുമ്നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്.

അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us