പിന്നിൽ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു, ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടു; നടൻ ജയസൂര്യയ്ക്ക് എതിരെ നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ 

കൊച്ചി: മലയാളത്തിലെ മുന്‍നിര നായകനായ ജയസൂര്യയ്‌ക്കെതിരേയും ലൈംഗിക ആരോപണം ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം.

കഴിഞ്ഞദിവസം തന്നെ ജയസൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു.

ടോയ്‌ലറ്റില്‍ പോയി മടങ്ങിവരുമ്പോള്‍ കയറിപ്പിടിച്ചെന്ന രീതിയിലായിരുന്നു ആരോപണം.

നടി മിനു മുനീര്‍ ജയസൂര്യയ്ക്കും ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ക്കുമെതിരെ പരസ്യമായി ആരോപണവുമായെത്തിയതോടെ ചിത്രം തെളിഞ്ഞു.

ജയസൂര്യ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ച്‌ ചുംബിച്ചെന്നാണ് മിനുവിന്റെ തുറന്നുപറച്ചില്‍.

ഫ്ളാറ്റിലേക്ക് ക്ഷണിച്ചെന്നും എന്നാല്‍ നിരസിച്ചതോടെ പിന്നീട് ശല്യമുണ്ടായില്ലെന്നും മിനു വെളിപ്പെടുത്തി.

സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു.

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

2008ല്‍ ആയിരുന്നു ജയസൂര്യയില്‍ നിന്നും മോശം അനുഭവമുണ്ടായത്. റെസ്റ്റ് റൂമില്‍ പോയി വരുമ്പോഴാണ് ജയസൂര്യ പിന്നില്‍നിന്നും കെട്ടിപ്പിടിച്ചു ചുംബിച്ചതെന്ന് നടി അറിയിച്ചു.

2013 ആയപ്പോളേക്കും താന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും.

ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ലാറ്റില്‍നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയില്ല. പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച്‌ വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും മോശമായി പെരുമാറി.

  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"

പിന്നീട് അമ്മയില്‍നിന്ന് ഒരാള്‍ വിളിച്ച്‌ ഇപ്പോള്‍ അംഗത്വം തരാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സെപ്പിംഗ്‌സ് റോഡിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us