ദുരന്ത ഭൂമിയിലെ പുനരധിവാസത്തിനായി എം.എം.എ ജീവനക്കാർ തുക കൈമാറി

ബെംഗളൂരു : വയനാട് , ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടലുമൂലമുണ്ടായ വൻ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ ജീവനക്കാർ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂരുവിലെ നോർക്ക വികസന ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കായാണ് സെക്രട്ടറി ശംസുദ്ധീൻ കൂടാളി , മാനേജർ പി.എം മുഹമ്മദ് മൗലവി, ക്രസൻ്റ് ഇൻസ്റ്റിറ്റൂഷൻ പ്രിൻസിപ്പൾ മുജാഹിദ് മുസ്ഥഫ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കൈമാറിയത്.

മജിസ്റ്റിക് ബ്രാഞ്ച് സെക്രട്ടറി ടി.സി. ശബീർ , സിറാജുദ്ധീൻ ഹുദവി, സാജിദ് ഗസ്സാലി, ശ്വേത .എൻ, റീത്ത ഫ്രാൻസിസ്, ബസീറുന്നിസ , ഹൈഹാന തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

നോർക്ക റൂട്ട്സിൻ്റെ പ്രയോജനങ്ങളും സാധ്യതകളും കന്നടികരായ എം എം.എ ജീവനക്കാർക്ക് ഓഫീസർ ശ്രീമതി റീസ രഞ്ജിത്ത് വിശദീകരിച്ചു കൊടുത്തു.

മലബാർ മുസ്ലിം അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ ജീവനക്കാർ അവരുടെ ഒരു ദിന വരുമാനം സർവ്വതും നഷ്ടപ്പെട്ടവർക്ക് പകുത്ത് നൽകാൻ സ്വയം തയ്യാറാകുകയായിരുന്നു.

നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപ്പര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഓഫീസർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us