സംസ്ഥാനത്തിന്റെ കൈത്താങ്ങ്; കാട്ടാന ബേലൂർ മഖ്നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ബംഗളൂരു: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക.

ഫ്രെബ്രുവരി 10 ന് പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ പടമല സ്വദേശി അജീഷ് (45) കൊല്ലപ്പെട്ടത്.

അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിക്കുന്നതായി കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ എത്തി ആക്രമണം നടത്തിയത്.

സംഭവത്തില്‍ കേരള വനം വകുപ്പും കര്‍ണാടക വനം വകുപ്പും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു.

ആനയുടെ സഞ്ചാരം കൃത്യസമയത്ത് വനം വകുപ്പിനെ അറിയിച്ചില്ലെന്നായിരുന്നു കേരളത്തിന്റെ ആരോപണം.

എന്നാല്‍ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാതിരുന്നതാണ് വിവരം കൈമാറാന്‍ താമസം നേരിട്ടതെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചിരുന്നു.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
[masterslider id="10"]

Related posts