“അടിവസ്ത്ര വ്യാപാരിയിൽ നിന്നും അച്ചാർ കച്ചവടക്കാരനിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞ് നിന്ന് പുരസ്കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്ര മന്ത്രിയില്‍ നിന്ന് അവാര്‍ഡ്‌ സ്വീകരിക്കാന്‍ കഴിയില്ലേ”ഫഹദ് ഫാസിലിനെയും കൂട്ടരെയും കണക്കിന് കളിയാക്കി ജോയ് മാത്യു.

അവാര്‍ഡ്‌ കൊടുക്കലും നിരസിക്കലുമാണ് കഴിഞ്ഞ രണ്ടു ദിവസമായി വാര്‍ത്തകളില്‍ നിറയെ,ഈ വിവാദത്തിലേക്ക് പ്രമുഖ സംവിധായകനും നടനുമായ് ജോയ് മാത്യുവും തന്റെ അഭിപ്രായവുമായി വന്നിരിക്കുകയാണ്.

“അടിവസ്ത്ര വ്യാപാരിയിൽ നിന്നും അച്ചാർ കച്ചവടക്കാരനിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞ് നിന്ന് പുരസ്കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്ര മന്ത്രിയില്‍ നിന്ന് അവാര്‍ഡ്‌ സ്വീകരിക്കാന്‍ കഴിയില്ലേ”ഫ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.

അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ ”

അവാർഡിനുവേണ്ടി പടം
പിടിക്കുന്നവർ അത്‌ ആരുടെ കയ്യിൽനിന്നായാലും വാങ്ങാൻ മടിക്കുന്നതെന്തിനു?
അവാർഡ്‌ കമിറ്റിയെ തിരഞ്ഞെടുക്കുന്നത്‌ ഭരിക്കുന്ന പാർട്ടിയാണു-
അങ്ങിനെ വരുംബോൾ ആത്യന്തികമായ‌ തീരുമാനവും ഗവർമ്മെന്റിന്റെയായിരിക്കുമല്ലൊ.
അപ്പോൾ ഗവർമ്മെന്റ്‌ നയങ്ങൾ മാറ്റുന്നത്‌ ഗവർമ്മെന്റിന്റെ ഇഷ്ടം-
അതിനോട്‌ വിയോജിപ്പുള്ളവർ
തങ്ങളുടെ സ്രഷ്ടികൾ അവാർഡിന്ന് സമർപ്പിക്കാതിരിക്കയാണു ചെയ്യേണ്ടത്‌-
രാഷ്ട്രപതി തന്നെ അവർഡ്‌ നൽകും എന്ന് അവാർഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല-
മുൻ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാർഡ്‌ നൽകിയിരുന്നത്‌? ഇതൊന്നുമല്ലെങ്കിൽത്തന്നെ രാഷ്ട്രപതിക്ക്‌ ഉദരസംബന്ധമായ പ്രശ്നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്നങ്ങളോ
ഉണ്ടായി എന്ന് കരുതുക.
എന്ത്‌ ചെയ്യും?
ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകൾ അവാർഡിന്നയക്കുന്നവർ
അത്‌ ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല.അവാർഡ്‌
രാഷ്ട്രപതിതന്നെ തരണം എന്ന്
വാശിപിടിക്കുന്നതെന്തിനാ?
അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും
യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്കാരങ്ങൾ വങ്ങിക്കുന്നവർക്ക്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ്‌ സ്വീകരിക്കാൻ കഴിയില്ല എന്ന്
പറയുന്നതിന്റെ യുക്തി എനിക്ക്‌ മനസ്സിലാകുന്നില്ല- ഇനി സ്മൃതി ഇറാനി തരുമ്പോൾ അവാർഡ്‌ തുക കുറഞ്ഞുപോകുമോ?
കത്‌ വ യിൽ പിഞ്ചുബാലികയെ ബലാൽസംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ
പ്രതിഷേധിച്ചാണു അവാർഡ്‌ നിരസിച്ചതെങ്കിൽ അതിനു ഒരു നിലപാടിന്റെ അഗ്നിശോഭയുണ്ടായേനെ
(മർലൻ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാർ പ്രഷേധിക്കുന്ന രീതി വായിച്ച്‌ പഠിക്കുന്നത്‌ നല്ലതാണു)
ഇതിപ്പം കൊച്ചുകുഞ്ഞുങ്ങൾ അവാർഡ്‌ കളിപ്പാട്ടം
കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയി-
ഇതാണു ഞാനെപ്പോഴും
പറയാറുള്ളത്‌ അവാർഡിനു വേണ്ടിയല്ല മറിച്ച്‌
ജനങ്ങൾ കാണുവാൻ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്‌.
അതിന്റെ ഏറ്റവും
പുതിയ ഉദാഹരണമാണു
നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന “അങ്കിൾ” എന്ന സിനിമ-

വാൽക്കഷ്ണം:
അവാർഡ്‌ വാങ്ങാൻ കൂട്ടാക്കാത്തവർ
അടുത്ത ദിവസം തലയിൽ
മുണ്ടിട്ട്‌ അവാർഡ്‌ തുക റൊക്കമായി വാങ്ങിക്കുവാൻ പൊകില്ലായിരിക്കും-”

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us