മാർക്കിന്റെ കൂടെ ‘എക്സ്’ എന്ന ചിഹ്നം വന്നു;പിയു പരീക്ഷയിൽ തോറ്റെന്ന് കരുതി വിദ്യാർഥിനി ജീവനൊടുക്കി;ബന്ധുക്കൾ മാർക്ക് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ തേര്‍ഡ് ക്ലാസില്‍ ജയം.

ബെംഗളൂരു: പിയു പരീക്ഷയിൽ തോറ്റെന്ന് കരുതി വിദ്യാർഥിനി ജീവനൊടുക്കി. മല്ലേശ്വരം സ്വദേശിനി സ്നേഹയെയാണ് (17) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്ക് ലിസ്റ്റിലെ ആശയക്കുഴപ്പമാണ് വിദ്യാർഥിനിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നു. കഴിഞ്ഞ ദിവസം പിയു പരീക്ഷാഫലം വന്നപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഫലം അറിയാൻ പോയ സ്നേഹ തിരിച്ചു വന്ന് മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. സഹോദരൻ വീട്ടിലെത്തി വിളിച്ചപ്പോഴും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചു. സ്നേഹയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

തുടർന്ന് ബന്ധുക്കൾ മാർക്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് സ്നേഹ തേർഡ് ക്ലാസോടെ പാസായതായി അറിയുന്നത്. ഇക്കണോമിക്സിനു 30 മാർക്കിന്റെ കൂടെ ‘എക്സ്’ എന്ന ചിഹ്നവും നൽകിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഈ പേപ്പറിന് പരാജയപ്പെട്ടെന്ന് സംശയം വന്നപ്പോൾ കരഞ്ഞുകൊണ്ട് സ്നേഹ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. താഴെ ആകെ 240 മാർക്കും തേഡ് ക്ലാസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഗംഗമ്മനഗുഡി പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts