പുനിത് രാജ്കുമാർ പ്രധാനമന്ത്രിയെ കണ്ടു? രാഷ്ട്രീയത്തിൽ നിന്ന് അകന്നു നടന്നിരുന്ന രാജ്കുമാർ കുടുംബത്തിന്റെ പുതിയ നീക്കം ഉറ്റുനോക്കി കർണാടക രാഷ്ട്രീയം.

ബെംഗളൂരു: കന്നഡ സിനിമയിൽ രാജ്കുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സ്ഥാനം വിവരിക്കേണ്ട ആവശ്യമില്ല. ഒരു കാലഘട്ടത്തിൽ കന്നഡിഗന്റെ വികാരമായിരുന്നു രാജ്കുമാർ ഭാര്യ പാർവതമ്മ സാൻഡൽ വുഡിൽ തിളങ്ങിയത് സിനിമാ നിർമാതാവ് എന്ന നിലക്കാണ്, മൂത്തമകൻ ശിവരാജ് കുമാർ ” ഹാട്രിക് സ്റ്റാർ ” ആയാണ് കന്നഡ സിനിമയിൽ രംഗ പ്രവേശം ചെയ്തത്, ഇളയ മകൻ പവർ സ്റ്റാർ പുനിത് രാജ് കുമാർ ഒരു പിന്നണി ഗായകൻ കൂടിയാണ്. മറ്റൊരു മകൻ രാഘവേന്ദ്ര രാജ് കുമാർ ആദ്യകാലത്ത് സിനിമയിൽ അഭിനയിച്ചുവെങ്കിലും പിന്നീട് പിന്നണിയിലേക്ക് മാറി.

അതേ സമയം ആന്ധ്ര -തമിഴ് സിനിമകൾ നേരിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോഴും, ഇന്ദിരാഗാന്ധിക്കെതിരെ ചിക്കമംഗളുരുവിൽ മൽസരിക്കാൻ ജനതാ പാർട്ടികളെല്ലാം ചേർന്ന് സമ്മർദ്ദം ചെലുത്തിയപ്പോഴും രാജ് കുമാർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു, അതിന്റെ കാരണം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രാഘവേന്ദ്ര രാജ് കുമാർ വെളിപ്പെടുത്തിയത്.

എന്നാൽ കഴിഞ്ഞ ദിവസം പുനീത് രാജ്കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത് കർണാടക രാഷ്ട്രീയത്തിൽ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയെ കണ്ട പവർ സ്റ്റാർ താൻ തന്റെ പിതാവ് ” അണ്ണാ വരു”രാജ് കുമാറിനെ കുറിച്ച് എഴുതിയ പുസ്തകം സമ്മാനിക്കുക മാത്രമല്ല, “ഊർജസ്വലനായ നമ്മുടെ പ്രധാന മന്ത്രി ” എന്നു തുടങ്ങുന്ന അദ്ദേഹത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള സന്ദേശം ഫേസ് ബുക്കിൽ പങ്കുവച്ചു, സന്ദർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പുനിത് ആരാധകർ വാക്പോര് തുടങ്ങിക്കഴിഞ്ഞു.

കന്നഡ സിനിമയിൽ മക്കൾ രാജ് കുമാർ മാരുടെ റിബൽ ആയ സുദീപ് തെരഞ്ഞെടുപ്പിന് മുൻപ് സിദ്ധരാമയ്യയെ കണ്ടതും നിയമ സഭയിലേക്ക് മൽസരിക്കാനുള്ള സാദ്ധ്യതയായി സംസാരമുണ്ടായിരുന്നു, അതു കൊണ്ടു തന്നെ പുനീതിന്റെ സന്ദർശനത്തിന് രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യം നൽകുന്നുണ്ട്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ബംഗാരപ്പയുടെ മകൾ ആണ് ശിവരാജ് കുമാറിന്റെ ഭാര്യ, എന്നാൽ ബംഗാരപ്പയുടെ രണ്ട് മക്കൾ മധുവും കുമാറും ഒരേ മണ്ഡത്തിൽ ബിജെപിക്കും ജെഡിഎസിനു വേണ്ടി മൽസരിക്കുന്നുണ്ട്.

സാൻഡൽ വുഡിലെ റിബൽ സ്റ്റാർ, സുമലതയുടെ ഭർത്താവ് ശ്രീ അംബരീഷിന് കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് സീറ്റ് നൽകുകയും മന്ത്രിയാക്കുകയും ചെയ്തു, പാതി വഴിയിൽ മന്ത്രി സ്ഥാനം എടുത്തു മാറ്റിയതോടെ പാർട്ടിയുമായി തെറ്റി, ഈ വർഷം സീറ്റ് കിട്ടിയിട്ടും മൽസരിക്കുന്നില്ല.

സൂപ്പർ താരം ജഗ്ഗേഷ് യശ്വന്ത് പുരയിലെ ബി ജെ പി സ്ഥാനാർത്ഥിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us