ബെംഗലൂരു :ജയനഗര് എം എല് എ ബി എന് വിജയകുമാര് ഇന്ന് പുലര്ച്ചെ അന്തരിച്ചു ,വ്യാഴാഴ്ച രാത്രി നെഞ്ചു വേദന മൂലം കുഴഞ്ഞു വീണ അദ്ദേഹത്തെ ജയദേവ ഹോസ്പിറ്റലില് പ്രവേശിപ്പിച്ചിരുന്നു ..ജയനഗര് അസംബ്ലി മണ്ഡലത്തില് നിന്നും രണ്ടു തവണ എം എല് എ ആയി തിരഞ്ഞെടുക്കപ്പെട്ട വിജയകുമാര് മൂന്നാമതും വിജയമാവര്തിക്കാനുള്ള പ്രതീക്ഷയിലായിരുന്നു ..തിരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം അവെശേഷിക്കവെ സ്ഥലം എം എല് എയുടെ നിര്യാണം പാര്ട്ടിക്ക് തീരാ നഷ്ടമായിരിക്കുകയാണ് ..കര്ണ്ണാടക ആഭ്യന്തരമന്ത്രി ആര് രാമലിംഗ റെഡ്ഡിയുടെ മകള് സൌമ്യ റെഡ്ഡിയ്ക്കെതിരെയായിരുന്നു വിജയകുമാര് മത്സരിക്കാന് ഒരുങ്ങിയിരുന്നത് ….തിരഞ്ഞടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് വളരെ തിരക്കേറിയ ദിവസങ്ങളായിരുന്നു അദ്ദേഹത്തിന്റെത് ..1990 ബി ജെ പി പാര്ട്ടിയില് ചേരുന്ന ബി എന് വിജയകുമാര് മണ്ഡലത്തില് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താതിരിക്കുവാന് ശ്രദ്ധാലുവായിരുന്നു ..
Related posts
-
ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു
ബെംഗളൂരു: നെയ്യാറ്റിൻകരയ്ക്ക് സമീപം സ്വകാര്യ ബസ് കത്തി നശിച്ചു. ബെംഗളൂരുവിൽ നിന്ന്... -
തിങ്കളാഴ്ചകളില് ഇനി നഗരത്തിൽ മെട്രോ നേരത്തെ ആരംഭിക്കും
ബെംഗളൂരു: ഇനി മുതല് തിങ്കളാഴ്ചകളില് ബെംഗളൂരു മെട്രോ നേരത്തെ ആരംഭിക്കും. ജനുവരി... -
4 വയസുകാരനെയും പിതാവിനെയും അയൽവാസിയുടെ നായ ആക്രമിച്ചു
ബെംഗളൂരു: നഗരത്തില്, നാല് വയസുകാരനായ കുട്ടിക്ക് നേരെ റോട്ട് വീലർ നായയുടെ...