സഹതാപം പിടിച്ചു പറ്റാൻ മകളെ കൊന്ന് യുവതി 

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ മകളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന് യുവതി.

കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ മകള്‍ തുഖാറയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

സി.സി.ടി.വി ദൃശ്യങ്ങളില്‍ സത്യയ്‌ക്കൊപ്പം മകള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി.

ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടില്‍ പലരില്‍നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ രൂപ അവര്‍ തിരിച്ചുചോദിച്ചപ്പോള്‍ നല്‍കാനായിരുന്നില്ലെന്നും വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ സഹതാപം തോന്നി പണം തിരികെ ചോദിക്കില്ലെന്നും തോന്നിയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടതെന്നു സത്യ പോലീസിനു മൊഴിനല്‍കി.

തന്നെ സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കി സത്യ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ഭര്‍ത്താവിന് സംശയം തോന്നാതിരിക്കാന്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴും തിരച്ചില്‍ സമയത്തും സത്യയും കൂടെയുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts