ഫോൺ വിവരങ്ങൾ ചോർത്തി നൽകി; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: സ്വകാര്യ വ്യക്തികള്‍ക്ക് ഫോണ്‍കാള്‍ വിവരങ്ങള്‍ (സി.ഡി.ആർ) ചോർത്തി നല്‍കി പണം വാങ്ങിയ സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അടക്കം രണ്ടുപേർ കൂടി അറസ്റ്റില്‍.

ബെംഗളൂരു പോലീസിലെ കോണ്‍സ്റ്റബിള്‍ മുനിരത്ന, നാഗേശ്വര റാവു എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രൈം വിഭാഗം ജോയന്റ് കമീഷണർ ഡോ. ചന്ദ്രഗുപ്ത അറിയിച്ചു.

സി.ഡി.ആർ വിവരങ്ങള്‍ കൈമാറിയതിലൂടെ 20 ലക്ഷം സമ്പാദിച്ചതായി കണ്ടെത്തി.

ഇയാളുടെ ബാങ്ക് അക്കൗണ്ടും ഫോണ്‍ വിശദാംശങ്ങളും കേസന്വേഷിക്കുന്ന സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) സംഘം പരിശോധിച്ചു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

പൊതുജനങ്ങളുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചില സെക്യൂരിറ്റി ഏജൻസികള്‍ ഉപയോഗിക്കുന്നതായ പരാതിയെ തുടർന്ന് മേയ് 22നാണ് സി.സി.ബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ഏതാനും പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസ് കോണ്‍സ്റ്റബ്ളിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചത്.

സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ കർണാടകക്ക് പുറത്താണ് കഴിയുന്നതെന്നും ജോയന്റ് കമീഷണർ ഡോ. ചന്ദ്രഗുപ്ത അറിയിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

അറസ്റ്റിലായ മുനിരത്നയെ കൂടാതെ വേറെയും പോലീസുകാർ സി.ഡി.ആർ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും വൈകാതെ അവർ പിടിയിലാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts