ജോലി ഉപേക്ഷിച്ച് സംരംഭം ആരംഭിക്കുന്നവർക്ക് പ്രതിമാസം 25000 സഹായം പദ്ധതിയുമായി സർക്കാർ

ബംഗളുരു : ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നവർക്ക് ഒരു വർഷത്തെക്ക് പ്രതിമാസം 25000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും സംരംഭം ലാഭമാകുന്നത് വരെ ജീവിത ചിലവുകൾക്ക് സഹായം നൽകുകയാണ് ലക്ഷ്യമെന്നും ഐ ടി ബയോടെക്നോളജി മന്ത്രി പ്രിയങ്ക് garke പറഞ്ഞു.

എഞ്ചിനീയറിംഗ്, ശാസ്ത്ര ബിരുദധാരികളായ 30 പേർക്ക് സമാനമായ ധനസഹായം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

2 വർഷം ഏതെങ്കിലും സ്ഥാപനങ്ങളിൽജോലി ചെയ്ത ശേഷം രാജിവെച്ച് നൂതന ആശയങ്ങളുമായി സ്വന്തം സംരംഭം ആരംഭിക്കുന്ന 28 വയസിൽ താഴെയുള്ളവർക്കായിരുന്നു പദ്ധതി .

ഇതിനായി അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള സമയപരുതി 13ന് അവസാനിക്കാൻ ഇരിക്കെയാണ് കൂടുതൽ പേർക്ക് ഗുണകരമാകുന്ന വിധം പദ്ധതി വ്യാപിപ്പിക്കുന്നത്.

തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും നിലവിൽ സർക്കാർ നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us