ഗാലക്സി നോട്ട് 7 ;ബുക്കിംഗ് അഗസ്റ്റ് 22 നു ആരംഭിക്കും;

വില 59900 രൂപ മാത്രം ; ഫിന്ഗര്‍ പ്രിന്റ്‌ സ്കാനര്‍,ഐറിസ് സ്കാനര്‍ ,2560X1440 പിക്‌സല്‍ റിസൊല്യുഷന്‍..

സാംസങിന്റെ ഫാബ്‌ലറ്റ് നിരയിലെ ഏറ്റവും പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 7 ( Galaxy Note 7 ) ഇന്ത്യയില്‍ അവതരിപ്പിച്ചു. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള നോട്ട് 7 മോഡലിന് 59,900 രൂപയാണ് വില.  ആഗസ്ത് 22 മുതല്‍ 30 വരെ ഗാലക്‌സി നോട്ട് 7 ന്റെ മുന്‍കൂര്‍ ബുക്കിങ് നടക്കും. ബുക്ക് ചെയ്യുന്നവര്‍ക്ക് സപ്തംബര്‍ രണ്ടുമുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും.  റിലയന്‍സ് 4ജി നെറ്റ്‌വര്‍ക്കുമായി സഹകരിച്ചുകൊണ്ട് ഗാലക്‌സി നോട്ട് 7 ന് മൂന്നുമാസത്തെ സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ്, ഡാറ്റ സേവനവും സാംസങ് ഒരുക്കുന്നുണ്ട്.  ഇതോടൊപ്പം ഗിയര്‍ ഐക്കണ്‍എക്‌സ് ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ബഡ്‌സും (വില: 13,490 രൂപ), എന്നീ ആക്‌സസറീസും സാംസങ് പുറത്തിറക്കിയിട്ടുണ്ട്. ഇതൊന്നും വേണ്ടെങ്കില്‍ 1,990 രൂപയ്ക്ക് ഗിയര്‍ വിആര്‍ ഹെഡ് സെറ്റ് ഫോണിനൊപ്പം വാങ്ങാം.

മുടക്കുന്ന കാശ് മുതലാക്കാന്‍ സഹായിക്കുന്ന ഒട്ടേറെ പ്രത്യേകതകളുമായാണ് ഗാലക്‌സി നോട്ട് 7 ന്റെ വരവ്. മൊബൈല്‍ എച്ച്ഡിആര്‍ ( High Dynamic Range – HDR ) സംവിധാനമുള്ള ആദ്യ സ്മാര്‍ട്‌ഫോണാണിത്. ആമസോണുമായി ചേര്‍ന്ന് ടെലിവിഷന്‍ സാങ്കേതികവിദ്യ മൊബൈലിലേക്ക് സന്നിവേശിപ്പിച്ചാണ് സാംസങ് ഇത് സാധ്യമാക്കുന്നത്.
ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി ഫിംഗര്‍ പ്രിന്റ് സ്‌കാനറിന് പുറമേ കൃഷ്ണമണി സ്‌കാന്‍ ചെയ്യുന്ന ഐറിസ് സ്‌കാനര്‍ ഗാലക്‌സി നോട്ട് 7ലുണ്ട്. കോറല്‍ ബ്ലൂ, പ്ലാറ്റിനം ഗോള്‍ഡ്, സില്‍വര്‍ ടൈറ്റാനിയം, ഒനിക്‌സ് ബ്ലാക്ക് നിറങ്ങളിലെത്തുന്ന ഫോണില്‍ ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷന്‍ ഒഎസാണുള്ളത്.

എക്‌സിനോസ് 8890 ചിപ്പ്‌സെറ്റോടു കൂടിയ നാല് ജിബി റാം, 1.6 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാകോര്‍ എക്‌സിനോസ് പ്രൊസസര്‍, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 12 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us