സാരി വാങ്ങിക്കൊടുത്തില്ല, ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ 

ആഗ്ര: സാരി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യ.

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.

പരിഹാരം കാണുന്നതിന് വിചിത്രമായ പരാതി ഫാമിലി കൗണ്‍സിലിംഗ് സെന്ററിന് വിടുകയായിരുന്നു.

എന്നാല്‍ ഇവിടെ വെച്ച്‌ ഭാര്യ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനകുറ്റവും ആരോപിച്ചു.

2022ലാണ് ദമ്പതികള്‍ വിവാഹിതരായത്. നിസ്സാര കാര്യങ്ങള്‍ക്ക് ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു.

ഇത്തവണ ഭാര്യ പുതിയ സാരി വാങ്ങിത്തരണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ഇതാണ് പോലീസ് കേസില്‍ കലാശിച്ചത്.

ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ വെച്ച്‌ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്.

സാരി വാങ്ങിത്തന്നില്ലെന്ന് മാത്രമല്ല ഭർത്താവ് തന്നെ ശാരീരികമായി ഇദ്ദേഹം ഉപദ്രവിക്കാറുണ്ടെന്നും ഭാര്യ ആരോപിച്ചു.

എന്നാല്‍ ഭാര്യയെ വിമര്‍ശിച്ച്‌ ഭര്‍ത്താവും മുന്നോട്ടുവന്നു.

രാത്രിയേറെ വൈകിയും ഭാര്യ ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഭര്‍ത്താവും ആരോപിച്ചു.

കൗണ്‍സിലിംഗിനിടെ ദമ്പതികളെ അനുനയിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ഒടുവില്‍ ഭാര്യക്ക് സാരി വാങ്ങി നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചതോടെയാണ് ഇരുവരും രമ്യതയിലെത്തിയത്.

ശേഷം ഇരുവരും ഒന്നിച്ചാണ് കൗണ്‍സിലിംഗ് സെന്ററില്‍ നിന്ന് പുറത്തേക്ക് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts