എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ടിക്കറ്റുകൾ പകുതിയോളം തീർന്നു

ബെംഗളൂരു: പുതുതായി പ്രഖ്യാപിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിന്റെ (06001/06002) ആദ്യ സർവീസിന് ഒരുദിവസംകൊണ്ട് പകുതിയോളം ടിക്കറ്റുകൾ യാത്രക്കാർ ബുക്ക്ചെയ്തു.

എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ശനിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്.

ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിലെ ബുക്കിങ് ഞായറാഴ്ച ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

31 മുതൽ ഓഗസ്റ്റ് 25 വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ് ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ.

അവിടെനിന്ന് പുലർച്ചെ 5.30-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തെത്തും.

സ്പെഷ്യൽ ട്രെയിനാണെങ്കിലും നല്ല പ്രതികരണമാണെങ്കിൽ സർവീസ് തുടരാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ
[masterslider id="10"]

Related posts