നടി ശാലിനി ആശുപത്രിയിൽ 

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും.

മലയാളികളുടെ പ്രയനടിയായ ശാലിനിയെ വിവാഹം കഴിച്ച അജിത്തിനോട് മലയാളികള്‍ക്കും പ്രത്യേക ഇഷ്ടമുണ്ട്.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശാലിനി.

അജിത് സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല.

ശാലിനിയും അടുത്തിടെ മാത്രമാണ് ഇൻസ്റ്റഗ്രാമില്‍ സജീവമായി തുടങ്ങിയത്.

അതിനാല്‍ തന്നെ ശാലിനിയുടെയും അജിത്തിന്റെയും കുടുംബചിത്രങ്ങള്‍ വളരെ അപൂർവ്വമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരാധകർ അതു ആഘോഷമാക്കാറുണ്ട്.

എന്നാല്‍, ശാലിനി പങ്കുവച്ച പുതിയ ചിത്രം ആരാധകരില്‍ ആശങ്കയുണർത്തുകയാണ്.

  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്

ആശുപത്രിയില്‍ നിന്നുള്ളതാണ് ചിത്രം.

ശാലിനിയുടെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്ന അജിത്തിനെയും ചിത്രത്തില്‍ കാണാം.

എന്തു പറ്റി ശാലിനിയ്ക്ക് എന്നാണ് ആരാധകർ തിരക്കുന്നത്.

അതേസമയം, ശാലിനിയെ ഉടനടിയൊരു ഓപ്പറേഷനു വിധേയമാക്കേണ്ടി വന്നു എന്ന രീതിയിലും റിപ്പോർട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

എന്തിനാണ് ഓപ്പറേഷൻ നടത്തിയതെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മാത്രമല്ല, അജിത്തോ ശാലിനിയോ ഇരുവരോടും അടുത്ത വൃത്തങ്ങളോ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

അജിത്ത് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അസർബൈജാനില്‍ ആയിരുന്നതിനാല്‍ ഓപ്പറേഷൻ സമയത്ത് എത്തിച്ചേരാനായില്ലെന്നും റിപ്പോർട്ടുണ്ട്.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

അവസാന ഘട്ട ഷൂട്ടായിരുന്നതിനാല്‍ നിർത്തി വെച്ച്‌ വരാൻ സാധിച്ചില്ല.

കഴിഞ്ഞ ദിവസമായിരുന്നു ശാലിനിയുടെ ഓപ്പറേഷൻ എന്നും ഷൂട്ടിംഗ് പൂർത്തിയാക്കിയ ഉടനെ അജിത് ചെന്നൈയിലേക്കു തിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
[masterslider id="10"]

Related posts

Click Here to Follow Us