ബെംഗളൂരു :വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ലാത്ത വിവിധ ഇടത് പക്ഷ പാര്‍ട്ടികള്‍ കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്നു.
ഗുല്‍ബര്‍ഗ റൂറലിലും ഗംഗവതിയിലും കെ ആര്‍ പുരത്തും സി പി ഐ എം എല്ലും ,എസ് യു എസ് ഐയ്യും സി പി എമ്മിന് എതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കഴിഞ്ഞു.തങ്ങള്‍ക്കു സി പി ഐ യോട് മാത്രമേ സഖ്യം ഉള്ളൂ എന്ന് സി പി ഐ എം പ്രഖ്യാപിച്ച് കഴിഞ്ഞു.സംസ്ഥാനത്ത് 18 സ്ഥലങ്ങളില്‍ ആണ് സി പി എം സ്ഥാനാര്‍ഥി കളെ നിര്‍ത്തുന്നത്.
1994 ലും 2004 ലും എം എല്‍ എ ആയി ജയിച്ച ജി വി ശ്രീരാമ റെഡ്ഡി തന്നെയാണ് ആന്ധ്ര അതിര്‍ത്തി മണ്ഡലമായ ബാഗെപള്ളിയില്‍ ജനവിധി തേടുന്നത്.പാർട്ടി സംസ്ഥാന സെക്രട്ടറിയാണ് റെഡ്ഡി.
” ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളായ ഗുല്‍ബര്‍ഗ റൂറല്‍,ഗംഗവതി,കെ ആര്‍ പുര മണ്ഡലങ്ങളില്‍ സി പി ഐ എം എല്ലും എസ് യു എസ് ഐയ്യും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ ,ഒരു സമ്പൂര്‍ണ ഇടത് പക്ഷ സഖ്യം രൂപീകരണം അപ്രാപ്യമായി”റെഡ്ഡി പറഞ്ഞു.
“ഞങ്ങളുടെ പ്രധാന ലക്‌ഷ്യം ബി ജെ പി യെ തോല്‍പ്പിക്കുക എന്നത് മാത്രമാണ്,ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ഞങ്ങള്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രെസ്സിനെയോ ജെ ഡി എസ്സിനെയോ പിന്തങ്ങും” രേദ്ദി പറഞ്ഞു.
കര്‍ണാടകയില്‍ സി പി എമ്മിന്റെ വോട്ട് ഷെയര്‍ താഴേക്ക് ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്,2004 ന് ശേഷം ഇതുവരെ സംസ്ഥാനത്ത് നിന്ന് ഒരു എം എല്‍ എ യെ വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.2013 തെരഞ്ഞെടുപ്പില്‍ ആകെ നേടിയത് 68775 (0.22%) വോട്ടുകള്‍ ആണ്.
“ഞങ്ങള്‍ സി പി ഐ എമ്മുമായോ സി പി ഐ യുമായോ ഒരുവിധ സഖ്യത്തിലും ഏര്‍പ്പെടുന്നില്ല,ഞങ്ങള്‍ “മഹാ മൈത്രി” എന്ന സഖ്യം രൂപീകരിച്ച് സി പി ഐ എം എല്‍, ആം ആദ്മി പാര്‍ട്ടി,സ്വരാജ് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്നാണ് മല്‍സരിക്കുന്നത്,പരസ്പരം ഞങ്ങള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ പിന്താങ്ങുകയും ചെയ്യും,സി പി എമ്മിന് എതിരെ ഗുല്‍ബര്‍ഗ റൂറലില്‍ ഞങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ക്കഴിഞ്ഞു”എസ് യു എസ് ഐ യുടെ സംസ്ഥാന സെക്രട്ടേറി കെ രാധ കൃഷ്ണ അറിയിച്ചു.
“ഗംഗവതിയിലും കെ ആര്‍ പുരത്തിലും ഞങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് പക്ഷെ എത്ര അപേക്ഷിച്ചിട്ടും സി പി എം അവരുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയ്യാറില്ല”എട്ടിടങ്ങളില്‍ മത്സരിക്കുന്ന സി പി ഐ എം എല്ലിന്റെ സംസ്ഥാന സെക്രട്ടേറി ക്ളിഫ്റ്റൊന്‍ ഡി റൊസാരിയോ പറഞ്ഞു.
അതേസമയം സി പി ഐ യുടെയും നില കര്‍ണാടകയില്‍ വളരെ പരിതാപകരമാണ് , 2013ല്‍ ലഭിച്ചത് വെറും 25,450(0.08%) വോട്ടുകള്‍ മാത്രമാണ്.
“ജെ ഡി എസ് ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പു സഖ്യം വാഗ്ദാനം നല്‍കിയതായിരുന്നു എന്നാല്‍ അത് ഫാസിസ്റ്റ് കളോട് ഉള്ള പോരാട്ടത്തിനു ശക്തി കുറക്കുകയെ ഉള്ളൂ,ജെ ഡി എസ്സുമായുള്ള ഏതൊരു തെരഞ്ഞെടുപ്പു നീക്കുപോക്കും നാളെ ബി ജെ പിയെ സഹായിക്കുകയെ ഉള്ളൂ”സി പി ഐ സംസ്ഥാന സെക്രട്ടേറി സാഥി സുന്ദരേഷ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.