പെരുമാറ്റച്ചട്ടം ലംഘിച്ച 793 മദ്യശാലകൾക്ക് താഴിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇനി തുറക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം മാത്രം.

ബെംഗളൂരു :പെരുമാറ്റച്ചട്ടം ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നലെ വരെ 793 മദ്യശാലകൾ അടച്ചുപൂട്ടി. ഇതിൽ ബെംഗളൂരുവിലെ 303 മദ്യശാലകളും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇത്രയും മദ്യശാലകളുടെ ലൈസൻസ് താൽകാലികമായി റദ്ദാക്കിയത്. തിരഞ്ഞെടുപ്പിനുശേഷം പിഴയീടാക്കി ഇവയുടെ ലൈസൻസ് പുനസ്ഥാപിക്കും. ബെംഗളൂരുവിൽ അടച്ചുപൂട്ടിയവയിൽ ബാറുകളും പബുകളും എംആർപി ഷോപ്പുകളും ഉൾപ്പെടുന്നു.

മദ്യത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് തെറ്റായ കണക്ക് നൽകൽ, കൂടുതൽ സമയം പ്രവർത്തിക്കൽ തുടങ്ങിയ ചട്ടലംഘനങ്ങളുടെ പേരിലാണ് മദ്യശാലകൾക്കെതിരെ നടപടി സ്വീകരിച്ചത്. ബാറിൽ നിന്ന് ഒരു വ്യക്തിക്കു നൽകാവുന്ന മദ്യത്തിനു പരിധിയില്ല. എന്നാൽ എംആർപി ഷോപ്പുകളിൽ ഒരു വ്യക്തിക്ക് പരമാവധി 2.2 ലീറ്റർ ബിയറും 750 മില്ലി ലീറ്റർ മദ്യവുമേ നൽകാൻ പാടുള്ളു. ഇത്തരം നിബന്ധനകൾ ലംഘിച്ച മദ്യശാലകളും അടച്ചുപൂട്ടി. പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എക്സൈസ് വകുപ്പും ചേർന്ന് 3.65 ലക്ഷം ലീറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts