അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തന്നെയെന്ന് കങ്കണ

ഷിംല:തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ കങ്കണയുടെ പ്രസംഗങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്.

ഇപ്പോഴിതാ മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചനെ താനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്

ബിഗ് ബി കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്നെയാണെന്നാണ് കങ്കണയുടെ അവകാശവാദം.

രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച്‌ പറയാനാകും” കങ്കണ പറഞ്ഞു.

കങ്കണയുടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു.

തുടര്‍ച്ചയായ ബോക്സോഫീസ് പരാജയങ്ങള്‍ക്കിടയിലും ബോളിവുഡ് ഐക്കണുമായി സ്വയം താരതമ്യപ്പെടുത്തുന്നതിന് കങ്കണയെ നെറ്റിസണ്‍സ് പരിഹസിച്ചു.

”2015ലാണ് കങ്കണയുടെ അവസാന ഹിറ്റ് ചിത്രം വന്നത്.

പിന്നീടിറങ്ങിയ 15 ചിത്രങ്ങളും പരാജയപ്പെട്ടു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

എന്നിട്ടും നടി അമിതാഭ് ബച്ചനുമായി താരതമ്യപ്പെടുത്തുകയാണെന്ന് ഒരാള്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts