ഉപഭോക്താവിൻ്റെ പോക്കറ്റ് കത്തിക്കാൻ വീണ്ടും തക്കാളി വില ഉയരുന്നു

ബെംഗളൂരു: തക്കാളി വില വീണ്ടും നാനൂറ് രൂപ കടന്നു. പത്ത് കിലോ തക്കാളി പെട്ടിയുടെ വില നാനൂറ് രൂപയിലെത്തി ഉപഭോക്താക്കളുടെ കൈ പൊള്ളിക്കാനൊരുങ്ങിയിരിക്കുകയാണ്.

വെയിലിൻ്റെ ചൂടുകാരണം തക്കാളി കൃഷി ആരംഭിക്കാത്തതാണ് വില ഉയരാൻ കാരണം. കൂടാതെ മുൻപത്തെ തക്കാളിയുടെ വിളവെടുപ്പിൽ പ്രതീക്ഷിച്ച വിളവുണ്ടായില്ല

വെയിലിൻ്റെ ഫലമായി പ്രതീക്ഷിച്ചതിലും നേരത്തെ ജലലഭ്യത കുറഞ്ഞു. കുഴൽക്കിണറുകളിലെ വെള്ളവും വറ്റിയതിനാൽ പല കർഷകരും നിലവിൽ തക്കാളി കൃഷി ആരംഭിച്ചിട്ടില്ല.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ഇന്ന് രാവിലെ ചിക്കബള്ളാപ്പൂർ എപിഎംസി മാർക്കറ്റിൽ തക്കാളിക്ക് 400 രൂപയായി. നാളെ ഇത് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

ഉൽപ്പാദനത്തിലെ കുറവും കാലാവസ്ഥാ വ്യതിയാനവും അമിതമായ വെയിലും ചൂടും മൂലം വിളവില വർധിച്ചു.

ഒരു പഠനമനുസരിച്ച് ഉപഭോക്തൃ പർച്ചേസ് വിലയുടെ 32 ശതമാനം മാത്രമാണ് കർഷകന് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
[masterslider id="10"]

Related posts