ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് മുദ്രാവാക്യം (Pro-Pak slogans) വിളിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
ഡല്‍ഹി സ്വദേശി ഇല്‍താജ്, ബെംഗളൂരു സ്വദേശി മുനവര്‍,ഹാവേരി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്.
രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സയിദ് നസീര്‍ ഹുസൈന്റെ അനുയായികളാണ് അറസ്റ്റിലായ മൂന്നു പേരും.
ഫോറസ്റൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു ബെംഗളൂരു സെൻട്രൽ ഡിസിപി അറിയിച്ചു
അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഇവരെ മാർച്ച് ആറിന് വീണ്ടും കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ വിജയിച്ചതിൻ്റെ ആഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു .
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച നസീര്‍ ഹുസൈനെ തോളിലേറ്റി കര്‍ണാടക നിയമസഭ മന്ദിരത്തിന്റെ ഇടനാഴിയിലൂടെ ആഹ്ലാദ പ്രകടനം നടത്തിയവര്‍ക്കിടയില്‍ നിന്ന് പാക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നെന്ന പരാതിയില്‍ ആയിരുന്നു കേസ്.
ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയുടെ എക്‌സ് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു..
ഇതിനിടെ തിനിടയില്‍ ഓഡിയോ ക്ലിപ്പ് സ്വകാര്യ ലാബില്‍ പരിശോധനക്കയച്ചു ബിജെപി റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു.
ആഹ്‌ളാദ പ്രകടനത്തിനിടെ ഉയര്‍ന്നു കേട്ടത് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് തന്നെയാണെന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സമര്‍ത്ഥിക്കുകയും ചെയ്തു.
എന്നാൽ, സ്വകാര്യ റിപ്പോർട്ടുകൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് റിപ്പോർട്ട് തള്ളി.
റിപ്പോർട്ട് തയ്യാറാക്കിയ സ്വകാര്യ വ്യക്തിക്ക് സ്വന്തമായി ലബോറട്ടറി ഉണ്ടോയെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അന്വേഷിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.