ബെംഗളൂരു: ഞായറാഴ്ച ട്യൂഷൻ ക്ലാസ് വിട്ടിറങ്ങിയ 12 വയസ്സുകാരനെ നഗരത്തിലെ വൈറ്റ്ഫീൽഡിൽ കാണാതായി.
സിസിടിവി ക്യാമറയിൽ കുട്ടിയുടെ ദൃശ്യങ്ങൾ രണ്ടിടത്ത് പതിഞ്ഞെങ്കിലും കുട്ടി എവിടെയാണെന്ന് അറിവായിട്ടില്ല.
വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുകേഷിന്റെയും നിവേദിതയുടെയും മകനാണ് പരിണവ്.
12-year-old Parinav has been missing for more than 24 hours from Bengaluru’s Whitefield. He was last seen at Majestic on Jan 21 around 4.30 pm. His mother sends him an appeal to come back home soon. pic.twitter.com/Ww5xqR75s9
— Samrah Attar (@samrahattar) January 23, 2024
ഗുഞ്ചൂരിലെ ഡീൻസ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ പരിണവിനെ ജനുവരി 21 ഞായറാഴ്ച മുതലാണ് കാണാതായത്.
https://twitter.com/WFRising/status/1749351299714633845?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1749351299714633845%7Ctwgr%5Ef6c64f79a412fa3be8f312b7672aa355316843b7%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news9live.com%2Fcity%2Fbengaluru%2F12-year-old-boy-goes-missing-from-bengaluru-whitefield-case-registered-2415307
ഞായറാഴ്ച വൈറ്റ്ഫീൽഡിലെ അലൻ ട്യൂട്ടോറിയൽ ക്ലാസിൽ അച്ഛനാണ് കുട്ടിയെ കൊണ്ടുപോയി ആക്കിയത്. അച്ഛൻ തന്നെയാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോകേണ്ടതായിരുന്നതും, പക്ഷേ അച്ഛൻ എത്താൻ വൈകിയപ്പോഴേക്കും പരിണവ് ക്ലാസ്സിൽ നിന്ന് വീട്ടിലേക്ക് പോയി.
കുണ്ടലഹള്ളി ഗേറ്റിനും മാറത്തഹള്ളി പാലത്തിനും ഇടയിലുള്ള കാവേരി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഉച്ചയ്ക്ക് 2.30നാണ് പരിണവിന്റെ ദൃശ്യങ്ങൾ പതിഞ്ഞറ്ട്ടുണ്ട്.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസിൽ വൈകിട്ട് 3.04ന് മാറത്തഹള്ളിയിൽ കയറുന്നതാണ് പിനീട് കണ്ടെത്തിയ ദൃശ്യങ്ങൾ.
മാറത്തഹള്ളി മാർക്കറ്റിലാണ് പരിണവ് ഇറങ്ങിയത്. പോലീസ് ബസ് പിന്തുടർന്ന് കണ്ടക്ടറോട് അന്വേഷിച്ചു. കുട്ടിയുടെ കൈയ്യിൽ പണം കുറവായിരുന്നെന്ന് കണ്ടക്ടർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ കണ്ടക്ടർ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞപ്പോൾ ഇറങ്ങാൻ പരിണവ് നിർബന്ധിച്ചു.
ഉച്ചകഴിഞ്ഞ് 3.11 ഓടെ യംലൂരിന് സമീപം പെട്രോൾ ബങ്കിന് സമീപം നടന്നു പോകുമ്പോഴാണ് കുട്ടിയുടെ മറ്റൊരു ദൃശ്യം കണ്ടെത്തിയത്. ഇരുണ്ട പാന്റും സ്‌കൂൾ ബാഗും ഉള്ള മഞ്ഞ ടീ ഷർട്ടും ധരിച്ചാണ് അവസാനമായി കണ്ടത്.
കുട്ടിയുടെ മാറത്തഹള്ളിയിൽ പതിഞ്ഞ കുട്ടിയുടെ ദൃശ്യം ക്യാമറയിൽ കണ്ട മാതാപിതാക്കൾ കുട്ടിയെ തിരിച്ചറിഞ്ഞു. വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.