ട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; മലയാളിയെന്ന് സംശയം 

ബെംഗളൂരു: ട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ.

ബയപ്പനഹള്ളിയിൽ സർ എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

മൈസൂരുവിൽ നിന്ന് കാരയ്ക്കലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ കംപാർട്ടുമെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇയാളുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരൻ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

ഇതിനു പിന്നാലെ ട്രെയിനിൽ നിന്ന് ഈ കംപാർട്ട്മെന്റ് വേർപെടുത്തി.

പോലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts