ലോക്‌സഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ നിന്ന് നിർമല സീതാരാമനെയും ഇഎഎം എസ് ജയശങ്കറിനെയും ബിജെപി സ്ഥാനാർത്ഥിയാക്കിയേക്കും

ബെംഗളൂരു: കർണാടകയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് ദിവസത്തെ തയ്യാറെടുപ്പ് യോഗത്തിൽ കർണാടകയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സിങ്, രണ്ടോ മൂന്നോ കേന്ദ്രമന്ത്രിമാർ സംസ്ഥാനത്ത് മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോർട്ട്.

ധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ടിക്കറ്റ് നൽകാനുള്ള ചർച്ചകൾ നടക്കുന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 10, 11 തീയതികളിൽ ബെംഗളൂരുവിലെ യെലഹങ്കയിലെ റിസോർട്ടിൽ മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് അരുൺ സിങ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

ജില്ലാതല നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി കേന്ദ്ര നേതാക്കളുടെ പദ്ധതി ബിജെപി സംസ്ഥാന ഇൻചാർജും സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രബലമായ മണ്ഡലങ്ങളിൽ നിന്ന് സീതാരാമനും ജയ്ശങ്കറും മത്സരിച്ചേക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്.

ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവയാണ് ചർച്ച ചെയ്യുന്ന മണ്ഡലങ്ങളിൽ ചിലത്.

നിലവിൽ കർണാടകയെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപിയാണ് നിർമല സീതാരാമൻ. ഇവരെ ദക്ഷിണ കന്നഡ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്ന കാര്യം ബിജെപി പരിഗണിക്കുന്നുണ്ട്. കർണാടക മുൻ ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

ബിജെപിയുടെ ശക്തികേന്ദ്രമാണ് ദക്ഷിണ കന്നഡ. 2009 മുതൽ മൂന്ന് തവണ കട്ടീൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ ബിജെപി നിർമല സീതാരാമനെ ഇത്തവണ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts