യാത്ര റദ്ദാക്കിയ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് ബെംഗളൂരു ടാക്‌സി ഡ്രൈവർ

ബംഗളൂരു: റായ്ഡ് റദ്ദാക്കിയ യുവതിക്ക് ബംഗളൂരു ടാക്സി ഡ്രൈവർ വാട്ട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചതായി പരാതി, യാത്ര റദ്ദാക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ദിനേശ് എന്നാണ് ടാക്‌സി ഡ്രൈവറിന്റെ പേര്. യുവതി റൈഡ് ബുക്ക് ചെയ്‌തെങ്കിലും പകുതിക്ക് വെച്ചു റൈഡ് ക്യാൻസൽ ചെയ്യുകയായിരുന്നു.

എന്നാൽ യാത്ര റദ്ദാക്കിയതോടെ യുവതിയെ വിളിച്ച ഡ്രൈവർ, താൻ കൂടാതെ 5 കിലോമീറ്റർ സഞ്ചരിച്ച യുവതിയുടെ സ്ഥലത്തിന് അടുത്തതായി സവാരി തുടരണമെന്ന് നിർബന്ധിക്കുകയും ചെയ്തു.

“യുവതിയുടെ കുഞ്ഞ് കരയുന്നതിനാൽ കാർ ഡ്രൈവറോട് വേഗം എത്താൻ ആവശ്യപ്പെട്ടെങ്കിലും പറഞ്ഞതിലും അധികമായി രണ്ട് മിനിറ്റ് കൂടി കാത്തിരുന്നു, പക്ഷേ റൂട്ടിൽ ക്യാബ് കാണാതായതോടെ ട്രിപ്പ് ക്യാൻസൽ ചെയ്ത് യുവതി ഓട്ടോറിക്ഷയിൽ കയറി പോകുകയായിരുന്നെന്ന് യുവതി പറയുന്നു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

എന്നാൽ യുവതിയുടെ ന്യായീകരണങ്ങളും ക്ഷമാപണങ്ങളും വകവെക്കാതെ ഡ്രൈവർ നിരന്തരമായ കോളുകളും വാട്ട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് തുടരുകയായിരുന്നു. തുടർന്നാണ് ഒക്ടോബർ ഒമ്പതിന് ബെംഗളൂരുവിലെ ബസപുരയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന യുവതി പോലീസിൽ പരാതി നൽകിയത്. യുവതിക്ക് ഡ്രൈവർ അയച്ചു നൽകിയ ഫോട്ടോയുടെ സ്‌ക്രീൻഷോട്ടുകളെല്ലാം പൊലീസിന് നൽകി.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

എന്നാൽ യാത്ര റദ്ദാക്കിയ ശേഷം, ഡ്രൈവർക്ക് തന്റെ ഫോൺ നമ്പർ എങ്ങനെ ലഭിച്ചുവെന്നാണ് യുവതിയുടെ സംശയം. ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ സംബന്ധിച്ച പോലീസ് ഓൺലൈൻ ഗതാഗത നെറ്റ് വർക്ക് സംവിധാനം വാക്ക്ദാനം ചെയുന്ന ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി സെക്ഷൻ 354 എ, ഐടി ആക്ട് പ്രകാരം ലൈംഗികാതിക്രമത്തിന് ഡ്രൈവറിനെതിരെ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
[masterslider id="10"]

Related posts