ഇന്ന് മുതൽ പുതുതുടക്കം; നമ്മ മെട്രോ പർപ്പിൾ ലൈനിൽ വൈറ്റ് ഫീൽഡ് മുതൽ ചല്ലഘട്ടെ വരെ ഇനി ഇടമുറിയാതെ യാത്ര ചെയ്യാം

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ പർപ്പിൾ ലൈനിൽ വൈറ്റ് ഫീൽഡ് മുതൽ ചല്ലഘട്ടെ വരെയുള്ള 43 .49 കിലോമീറ്റർ ഇടമുറിയാതെ യാത്ര ചെയ്യാനുള്ള അവസരം ഇന്ന് മുതൽ.

 

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള മീമുകളുടെയും തമാശകളുടെയും ചർച്ചകളുടെയും സംവാദങ്ങളുടെയും ഇരുണ്ട മേഘങ്ങൾക്ക് വിരാമം ഇടാൻ ഒരുങ്ങുകയാണ് പർപ്പിൾ ലൈൻ, ർപ്പിൾ ലൈനിൽ വൈറ്റ് ഫീൽഡ് മുതൽ ചല്ലഘട്ടെ വരെയുള്ള സർവീസ് ആരംഭിക്കുന്നതിലൂടെ നമ്മ മെട്രോ ഒടുവിൽ ഈ വിടവ് നികത്തിയിരിക്കുകയാണ്.

കിഴക്ക് വൈറ്റ്ഫീൽഡിനും പടിഞ്ഞാറ് ചചല്ലഘട്ടെയ്ക്കും ഇടയിലുള്ള 44 കിലോമീറ്റർ ദൂരം 82 മിനിറ്റിനുള്ളിൽ ബെംഗളുരുക്കർക്ക് ഇൻ യാത്ര ചെയ്യും അതും വെറും 60 രൂപയ്ക്ക്.

തിങ്കളാഴ്ച മുതൽ നമ്മ മെട്രോ രണ്ട് സെക്ഷനുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനാൽ, ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞത് ഒരു ലക്ഷമെങ്കിലും ഉയരുമെന്ന് കണക്കാക്കുന്നത്.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) കണക്കനുസരിച്ച് ഇതോടെ പ്രതിദിന ശരാശരി 6.5 ലക്ഷം യാത്രക്കാരുടെ എണ്ണം 7.5 ലക്ഷമായി ഉയരും.

നമ്മ മെട്രോ പർപ്പിൾ ലൈനിൽ 33 ട്രെയിൻസെറ്റുകൾ (ആറ് കോച്ചുകൾ) വിവിധ ഫ്രീക്വൻസികളിൽ ഓടിക്കും.

പ്രതിദിനം ആകെ 180 ട്രിപ്പുകളുണ്ടാകുമെന്ന് ബിഎംആർസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ്) എ എസ് ശങ്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us