ബെംഗളൂരു: സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ നിരോധിക്കാനും പുകയില ഉൽപന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായം 21 വയസ്സായി ഉയർത്താനും കർണാടക സർക്കാർ പദ്ധതിയിടുന്നു.
മാറ്റങ്ങൾ കൊണ്ടുവരാൻ പുകയില നിയമം ഭേദഗതി ചെയ്യുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
ആരോഗ്യവകുപ്പും കായിക യുവജനകാര്യ വകുപ്പും ചൊവ്വാഴ്ച വിധാനസൗധയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു, യുവജന ശാക്തീകരണ കായിക ബി നാഗേന്ദ്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വരാനിരിക്കുന്ന തലമുറയെ സംരക്ഷിക്കാനാണ് ഹുക്ക ബാറുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
12 നും 25 നും ഇടയിൽ പ്രായമുള്ള ആളുകൾ ഹുക്ക ബാറുകൾ സന്ദർശിക്കുന്നത് കാണുന്നുണ്ട്.
അവർ ഹുക്കയിൽ ഉപയോഗിക്കുന്ന ചേരുവകൾ എന്താണെന്ന് ഉറപ്പില്ല, പക്ഷേ ആളുകൾ അതിന് അടിമയാണെന്ന് തോന്നുന്നതായും, ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം 35 മുതൽ 40 മിനിറ്റ് വരെ ഹുക്ക വലിക്കുന്നത് 100 മുതൽ 150 വരെ സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് ബി നാഗേന്ദ്ര പറഞ്ഞു.
പുകയില ഉൽപന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായം 21 വയസ്സായി ഉയർത്താൻ പുകയില നിയമത്തിൽ നിയമഭേദഗതി വരുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിരോധനാജ്ഞ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസിനെ ഉൾപ്പെടുത്തുമെന്നും മന്ത്രിമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.