റീൽസ് എടുക്കുന്നതിനിടെ അരസിന ഗുണ്ടില്‍ വീണ്‌ ദുരന്തം: ഒരാഴ്ചയ്ക്ക് ശേഷം 23 കാരന്റെ മൃതദേഹം വീണ്ടെടുത്തു

ബെംഗളൂരു: കൊല്ലൂരിനടുത്ത് അരസിന ഗുണ്ടി വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വെള്ളത്തിലേക്ക് വീണ ഭദ്രാവതി സ്വദേശിയായ യുവാവിന്റെ മൃതദേഹം ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.

മരിച്ച ശരത്ത് (23) ജൂലായ് 23 ന് ഒരു സുഹൃത്തിനൊപ്പം കൊല്ലൂരിൽ വന്ന് അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് പോയിരുന്നു.

പാറപ്പുറത്ത് നിൽക്കുകയും ചിത്രങ്ങൾക്ക് പോസ് ചെയ്യുകയുമായിരുന്നു. ഇയാളുടെ സുഹൃത്ത് ഉടൻ തന്നെ സമീപത്തെ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു.

കനത്ത മഴയും വെള്ളക്കെട്ടും കാരണം തെരച്ചിൽ തടസ്സപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് നിന്ന് പത്ത് മീറ്റർ അകലെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts