ബെംഗളൂരു: മഹാദേവപുരയിലെ ടെക് കോറിഡോറിൽ അടുത്തിടെ ഫുട്‌പാത്ത് കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്ത ബിബിഎംപി മാർഷലുകൾ വീണ്ടും സ്ഥലത്തെത്തിയപ്പോൾ അരങ്ങേറിയത് വിചിത്രമായ സംഭവം.
ഭക്ഷണശാല ഉടമ ഉദ്യോഗസ്ഥർക്കെതിരെ സ്വയം സാമ്പാർ ഒഴിച്ച് പ്രതിഷേധിച്ചു ! വൈറ്റ്ഫീൽഡ് ഏരിയയിലെ മണിപ്പാൽ ആശുപത്രിക്ക് സമീപം ഐടിപിഎൽ മെയിൻ റോഡിലാണ് സംഭവം.
നടപ്പാതകൾ കച്ചവടക്കാർ കയ്യേറിയെന്ന പരാതിയെ തുടർന്ന് താൽക്കാലിക ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ എത്തിയ ബിബിഎംപി ഉദ്യോഗസ്ഥരെ കണ്ട് ഭാര്യയ്‌ക്കൊപ്പം താൽക്കാലിക ഹോട്ടലിൽ ബിസിനസ്സ് പുനരാരംഭിച്ച ഉടമയ്ക്ക് ശാന്തത നഷ്ടപ്പെട്ടു.
തങ്ങളുടെ ഉപജീവനമാർഗം നശിപ്പിച്ചതിന് അധികാരത്തിലിരിക്കുന്നവർക്ക് നേരെ ആക്രോശങ്ങൾ നടത്തുന്നതിനിടെ ഫർണിച്ചറുകളും അടക്കള ഉപകാരണങ്ങളും നശിപ്പിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ബിബിഎംപി ഉദ്യോഗസ്ഥർ തങ്ങൾ തങ്ങളുടെ ഡ്യൂട്ടി നിറവേറ്റുക മാത്രമാണെന്ന് അദ്ദേഹത്തോട് വിശദീകരിക്കാൻ ശ്രമിച്ചു, എന്നാൽ അദ്ദേഹം ഉദ്യോഗസ്ഥരോട് നിലവിളിക്കുന്നതിനിടയിൽ ഒരു പാത്രം സാമ്പാർ തല വഴി ഒഴിച്ചു.
ജനങ്ങളുടെ, പ്രത്യേകിച്ച് ടെക്-പാർക്കുകളിൽ ജോലി ചെയ്യുന്നവരുടെ പരാതിയെത്തുടർന്ന് ജൂലൈ 12 ന് പാലികെ ഉദ്യോഗസ്ഥർ ഐടിപിഎൽ മെയിൻ റോഡിൽ ഫുട്പാത്ത് കയ്യേറ്റം നടത്തുകയും ഫുട്പാത്ത് കയ്യേറിയ എല്ലാ ഭക്ഷണശാലകളും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്‌ച വീണ്ടും പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ അവിടെ പ്രവർത്തിക്കുന്ന രണ്ടു ഭക്ഷണശാലകൾ കണ്ടെത്തി.
ഒരു ഭക്ഷണശാല ഉടമ ക്ഷമാപണം നടത്തി കട അടപ്പിച്ചപ്പോൾ, മറ്റേയാളും ഭാര്യയും കടയടക്കുന്നതിന് വിസമ്മതിച്ചു.
ഗ്യാസ് സ്റ്റൗവുമായി ബന്ധിപ്പിച്ചിരുന്ന സിലിണ്ടർ അടിച്ചുതകർക്കുകയും ഭക്ഷണശാലയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന സിങ്ക് സ്റ്റാൻഡ് തകർക്കുകയും ചെയ്തു.
ഇതിനെതിരെ ബിബിഎംപി ഉദ്യോഗസ്ഥർ പരാതി രജിസ്റ്റർ ചെയ്യുകയും ദമ്പതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മഹാദേവപുര സോൺ ബിബിഎംപി ജോയിന്റ് കമ്മീഷണർ ദാക്ഷണിനി കെ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.