ഇനി അധികം ഡെക്കറേഷൻ വേണ്ട; മരങ്ങൾക്ക് ചുറ്റുമുള്ള ദീപാലങ്കാരം വിലക്കി ബി.ബി.എം.പി.

ബെംഗളൂരു: മരങ്ങൾ ചുറ്റിയുള്ള ദീപാലങ്കാരങ്ങൾ നിരോധിക്കാൻ ബി.ബി.എം.പി. ലംഘിക്കുന്നവരിൽ നിന്ന് പിഴ ഉൾപ്പെടെ ചുമത്തും.

നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളോട് ചേർന്നുള്ള തണൽ മരങ്ങളിൽ തീവ്രപ്രകാശമേറിയ എൽ.ഇ.ഡി ലൈറ്റുകൾ ചുറ്റിവരിഞ്ഞുള്ള ദീപാലങ്കാരങ്ങൾ വ്യാപകമായതോടെയാണ് നടപടി.

മരങ്ങളുടെ സ്വാഭാവിക വളർച്ചയെ നശിപ്പിക്കുന്ന ദീപാലങ്കാരങ്ങൾ നീക്കണമെന്ന ആവശ്യവുമായി നേരത്തെ പരിസ്ഥിതി സംഘടനങ്ങൾ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

വ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധലഭിക്കുന്നതിന് വേണ്ടിയാണ് വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ച് അലങ്കാരങ്ങൾ നടത്തുന്നത്.

ബി.ബി.എം.പിയുടെ നേതൃത്വത്തിൽ വ്യാപാരങ്ങൾക്ക് ബോധവൽക്കരണം നൽകുന്നുണ്ട്. മരങ്ങളുടെ സ്വാഭാവിക വളർച്ചയ്ക്ക് പുറമെ ഇതിന്മേൽ കൂടുകൂട്ടുന്ന പക്ഷികളുടെ ആവാസവ്യവസ്ഥയെ ദീപാലങ്കാരം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.

നേരെത്തെ പൊതുസ്ഥലങ്ങളിലെ മരങ്ങളിൽ ആണികൾ അടിച്ചു പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ബി.ബി.എം.പി. പിഴ ചുമത്തിയതോടെ ഈ പ്രവണത കുറഞ്ഞിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts