നഗരഗതാഗതം ഇനി മിന്നിക്കും; ബസ് മെട്രോ റെയിൽവേ എന്നിവയുമായി ബന്ധിപ്പിച്ച് എത്തുന്നു സബേര്‍ബന്‍ റെയിൽ പാത

ബെംഗളൂരു: നിർദിഷ്ട സബേര്‍ബന്‍ റെയിൽ പാതയിലെ 14 സ്റ്റേഷനുകൾ നിർമിക്കുന്നത് നിലവിലെ റെയിൽവേ സ്റ്റേഷൻ, ബി.എംടി.സി, മെട്രോ സ്റ്റേഷനുകൾ ബന്ധിപ്പിച്ച്.

4 ഇടനാഴികളിലായി 148 17 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 57 പുതിയ സ്റ്റേഷനുകളാണ് നിർമിക്കുന്നത്.

ഇതിൽ കെ.എസ്.ആർ. ബെംഗളൂരു, ശ്രീ രാംപുര, യശ്വന്ത്പുര, ഹെബ്ബാൾ, ജ്ഞാനഭാരതി, നായന്തരഹള്ളി, ബെംഗളൂരു കന്റോണ്‍മെന്റ്‌, ബയ്യപ്പനഹള്ളി, കെ.ആർ. പുരം, വൈറ്റ്ഫീൽഡ്, മാറത്തഹള്ളി, ദൊഡ്‌ഡേനകുണ്ഡി, ബെന്നിഗനഹള്ളി, ചന്നസന്ദ്ര എന്നീ സബേര്‍ബന്‍ സ്റ്റേഷനുകളാണ് മെട്രോ, ബസ് ടെർമിനലുകളുമായി ബന്ധിപ്പിക്കുക.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കർണാടകം റെയിൽ ഇൻഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ്‌ കമ്പനി (കെ.റൈഡ്) യുടെ നിയന്ത്രണത്തിലുള്ള സബേര്‍ബന്‍ പാതയിലെ സ്റ്റേഷനുകളോട് ചേർന്ന് വാണിജ്യ കേന്ദ്രങ്ങളും സ്ഥാപിക്കും. 2026 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുന്ന പദ്ധതിക്ക് 15767 കോടിരൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. 10 – 12ലക്ഷം പ്രതിദിന സബേര്‍ബന്‍ പാതയെ ആശ്രയിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts