യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ ഒന്നാം പ്രവേശന കവാടം ജൂലൈ 18 മുതൽ അടച്ചിടും

ബെംഗളൂരു: യശ്വന്ത്പുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒന്നാം പ്രവേശന കവാടം 18 മുതൽ അടച്ചിടും.

യശ്വന്ത്പുര മാർക്കറ്റ് ഭാഗത്ത് നിന്ന് ഒന്നാം പ്ലാറ്റഫോമിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് അടയ്ക്കുന്നത്. യാത്രക്കാർക്ക് തുമക്കുരു റോഡ് ഭാഗത്തെ രണ്ടാം പ്രവേശന കവാടത്തിലൂടെ ആറാം പ്ലാറ്റഫോമിലേക്ക് പ്രവേശിച്ച് കാൽനട മേൽപാലം വഴി മറ്റു പ്ലാറ്റഫോമുകളിലേക്ക് കടക്കണം.

  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

രണ്ടാം പ്രവേശന കവാടത്തിൽ മാത്രമാണ് പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുക. ഇലക്ട്രിക്ക് ബഗ്ഗി സർവീസ് ഏർപ്പെടുത്തും.

380 കോടി രൂപ ചിലവഴിച്ചാണ് നഗരത്തിലെ തിരക്കേറിയ രണ്ടാമത്തെ ടെർമിനലായ യശ്വന്ത്പുര നവീകരിക്കുന്നത്. നവീകരണം 2026 ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കബ്ബൺ പാർക്കിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us