ഓണം എത്തുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയ്ക്കാൻ സാധ്യത 

ബെംഗളൂരു∙ ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ സ്ലീപ്പർ ബസുകൾ വരുന്നതോടെ സ്വകാര്യ ബസുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മലയാളി യാത്രക്കാർ.

ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന കേരള ആർട്ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുകൾ ഓണത്തിന് മുൻപ് ബെംഗളൂരു റൂട്ടിൽ ഓടിത്തുടങ്ങിയേക്കും. 

ഒരു എസി, ഒരു നോൺ എസി ബസുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്റ്റ് പുറത്തിറക്കുന്നത്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഒരു ബസിൽ 25 സീറ്റുകളും 15 ബർത്തുകളുമാണ് ഉണ്ടാകുക. സീറ്റിനേക്കാൾ 25 ശതമാനം അധിക നിരക്കായിരിക്കും ബർത്തിന് ഈടാക്കുക.

നിലവിലെ എസ്സി ആക്സിൽ സ്ലീപ്പർ– സീറ്റർ ബസുകളുടെ ഇടയ്ക്കുള്ള നിരക്കാണ് സീറ്റർ കം സ്ലീപ്പറിന് ഈടാക്കുന്നത്. മൊബൈൽ ചാർജിംഗ് പോയിന്റ് മറ്റ് സൗകര്യങ്ങൾ ഉണ്ടാകും. 

പ്രവൃത്തി ദിവസങ്ങളിൽ എറണാകുളത്തേക്ക് 1800–200 രൂപവരെയാണ് സ്ലീപ്പർ ബസുകളുടെ ടിക്കറ്റ് നിരക്ക്.

ഉത്സവസീസണുകളിൽ 5000 രൂപ വരെയായി നിരക്ക് ഉയരും. 2022ഏപ്രിലിൽ കേരള ആർട്ടിസി സ്വിഫ്റ്റ് പുറത്തിറക്കിയ 8 ഗജരാജ എസ‌്‌സി കമ്പനി ആക്‌സിൽ സ്‌ലീപ്പർ ബസുകളും ബെംഗളൂരു റൂട്ടിൽ മികച്ച വരുമാനം നേടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts