ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ചു 

ബെംഗളൂരു: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ രസകരമായ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിനിടെ യുവാവ് മരിച്ചു.

മംഗളൂരു സ്വദേശിയും ചെന്നൈയിൽ പി.ജി വിദ്യാർത്ഥിയുമായ കെ. സുമന്ത് (23) ആണ് ആന്ധ്രപ്രദേശിൽ തിരുപ്പതി ജില്ലയിലെ തലകോണ വെള്ളച്ചാട്ടത്തിൽ ചാടിയതിനെ തുടർന്ന് മരിച്ചത്. 

പാറക്കെട്ടിൽ നിന്ന് ചാടുന്ന രംഗം പകർത്തി വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സുമന്ത് താഴ്ന്നു പോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

  സിൽക്ക് ബോർഡിന് 'ശാപമോക്ഷം' ഇതാ"; ഇനി 'പറന്നു' പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!

കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സുമന്തും സുഹൃത്തുക്കളും സാഹസിക യാത്രയുടെ ഭാഗമായി തിരുപ്പതിയിൽ എത്തിയത്.

വെള്ളത്തിൽ താഴ്ന്നുപോയ സുമന്തിനായി കൂട്ടുകാർ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല.

ഉടൻ യർറവരിപാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസും നീന്തൽ വിദഗ്ധരും ചേർന്ന് തെരഞ്ഞെങ്കിലും ഇരുട്ട് തടസമായി .

രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. തല വെള്ളച്ചാട്ടത്തിനടിയിലെ പാറകൾക്കിടയിൽ കുടുങ്ങി അനങ്ങാൻ കഴിയാതെയാണ് സുമന്തിന്റെ മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പേലുരു ഗവ. ആശുപത്രിയിലേക്ക് മാറ്റി. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;
[masterslider id="10"]

Related posts

Click Here to Follow Us