ക്യാൻസർ ബാധിതനായ ട്രാഫിക് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഹൊസൂർ റോഡിലെ ഡയറി സർക്കിളിന് സമീപമുള്ള പോലീസ് ക്വാർട്ടേഴ്‌സിൽ ഹെഡ് കോൺസ്റ്റബിൾ തൂങ്ങിമരിച്ചു. അശോക് നഗർ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ കുമാർ ടി.ആറിനെ (44) ബുധനാഴ്ച പുലർച്ചെ 3.30 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാൻസർ ബാധിതനായ അദ്ദേഹം ചികിത്സയിലിരിക്കെയാണ് ആത്മഹത്യ ചെയ്തത്. ചികിത്സാ ചിലവും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളാണ്  ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന്‌ കുടുബാംഗങ്ങള്‍ പറയുന്നു.

കുമാർ അർബുദത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണക്കുറിപ്പിൽ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിരുന്നതായി പോലീസ് പറഞ്ഞു. അശോക് നഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർക്കും തന്റെ പ്രയാസകരമായ സമയങ്ങളിൽ തൊഴിൽപരമായും സാമ്പത്തികമായും സഹായിച്ച മുതിർന്ന ഉദ്യോഗസ്ഥർക്കും കത്തിൽ കുമാർ നന്ദി പറഞ്ഞട്ടുണ്ടെന്നും, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കുമാറിന് കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ക്യാൻസർ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നിരുന്നു. ഫീസ് താങ്ങാനാവാതെ അദ്ദേഹം തന്റെ രണ്ട് പെൺമക്കളെ അറിയപ്പെടുന്ന സ്വകാര്യ സ്കൂളിൽ നിന്ന് പോലീസ് പബ്ലിക് സ്കൂളിലേക്ക് മാറ്റി. ദാവൻഗരെ ജില്ലയിലെ ചന്നഗിരി സ്വദേശിയായ കുമാർ 2005 ബാച്ചിൽ നിന്നുള്ളയാളാണ്, മുമ്പ് മഡിവാള ട്രാഫിക്, ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. അശോക് നഗർ ട്രാഫിക് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ റാവു ഗണേഷ് ജനാർദൻ പറഞ്ഞു, ട്രാഫിക് മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ കുമാർ വലിയ പങ്കുവഹിച്ചട്ടുണ്ട്. കുമാറിന്റെ നിർദേശങ്ങൾ വിലപ്പെട്ടതായിരുന്നെന്നും ജനാർദൻ പറഞ്ഞു. തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കുമാർ വീട്ടുകാരെയും സഹപ്രവർത്തകരെയും പലതവണ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്തതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us