ബെംഗളൂരു സ്വദേശി ധ്രുവ് അദ്വാനി നീറ്റിൽ സംസ്ഥാന ടോപ്പർ; അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക്‌

ബെംഗളൂരു: 2023-24 അധ്യയന വർഷത്തേക്കുള്ള ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) ബെംഗളൂരുവില്‍ നിന്നുളള ബാലൻ ധ്രുവ് അദ്വാനി സംസ്ഥാന ടോപ്പർ ആയി. ബെംഗളൂരുവിലെ ജിആർ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ധ്രുവ് നീറ്റ് 2023 ഫലത്തിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് (സ്‌കോർ 715) കരസ്ഥമാക്കി. 12-ാം ക്ലാസ് സിബിഎസ്ഇ സയൻസ് സ്ട്രീമിൽ 99.4% നേടിയ ധ്രുവ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചേരാനാൻ പദ്ധതിയിടുന്നത്.

താൻ പഠനത്തിൽ ഒരു നിശ്ചിത സമയക്രമം പാലിച്ചിട്ടില്ല. എന്റെ പുസ്തകങ്ങളിൽ പോലും തൊടാത്ത ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ പരീക്ഷയ്ക്ക് മുമ്പ് ചില ദിവസങ്ങളിൽ ഞാൻ 4 മുതൽ 5 മണിക്കൂർ വരെ മാറ്റിവച്ച് പഠിച്ചിരുന്നതായും തന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ധ്രുവ് പറഞ്ഞു, കർണാടകയിൽ നിന്നുള്ള മറ്റൊരു കുട്ടി അഖിലേന്ത്യാ തലത്തിൽ ആദ്യ 50 റാങ്കുകളിൽ ഇടം നേടി. ബൈരേഷ് എസ്എച്ച് 710 സ്കോർ നേടി അഖിലേന്ത്യ 48-ാം റാങ്ക് നേടി.

നീറ്റിന് അപേക്ഷിച്ച കർണാടകയിൽ നിന്നുള്ള 1,31,318 വിദ്യാർത്ഥികളിൽ 75,248 പേർ കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുക്കാൻ യോഗ്യരാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കമ്മ്യൂണിക്കേഷൻ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം കർണാടകയിൽ നിന്ന് യോഗ്യത നേടിയവരുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ വർഷം ഇത് 72,262 പേരാണ് യോഗ്യത നേടിയത്. പട്ടികവർഗ വിഭാഗത്തിന് കീഴിൽ, ദേശീയ തലത്തിൽ പിആർ സച്ചിൻ, ചയാങ്ക് മൂർത്തൻവർ എന്നിവർ യഥാക്രമം 7, 9 റാങ്കുകൾ നേടി. കന്നഡ ഉൾപ്പെടെ 13 ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തിയത്. ഈ വർഷം 704 ഉദ്യോഗാർത്ഥികൾ കന്നഡയിൽ എഴുതാൻ രജിസ്റ്റർ ചെയ്തിരുന്നു. രാജ്യത്തുടനീളം 8,81,967 പുരുഷ ഉദ്യോഗാർത്ഥികളിൽ 4,90,374 പേർ യോഗ്യത നേടി. 11,56,618 വനിതകളിൽ 6,55,599 പേർ യോഗ്യത നേടി. 11 ട്രാൻസ്‌ജെൻഡർമാരിൽ മൂന്ന് പേർ യോഗ്യത നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us