സംസ്ഥാനത്ത് മഴക്കെടുതിയിൽ നാലുമരണം

ബെംഗളൂരു: മണ്ഡ്യ ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് നാലുപേർ മരിച്ചു. രണ്ടുപേർ മിന്നലേറ്റും മറ്റുള്ളവർ മരം കടപുഴകി വീണുമാണ് മരിച്ചത്. മദ്ദൂർ താലൂക്കിലെ വൈദ്യനാഥപുരനിവാസി മധു (34), ശിവപുരനിവാസി ഗൗരമ്മ (60) എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രി കനത്ത മഴ പെയ്യുന്നതിനിടെ മരത്തിനു കീഴിൽനിന്ന് മൊബൈൽ ഫോണിൽ സംസാരിക്കവേയാണ് മധുവിന് മിന്നലേറ്റത്.

ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ടശേഷം തിരികെ വരികയായിരുന്നു വൈദ്യനാഥപുര പാൽ ഉത്പാദക സഹകരണ സൊസൈറ്റി സെക്രട്ടറിയായ മധു. രണ്ടുവർഷം മുമ്പ് വിവാഹിതനായ മധുവിന് ഒമ്പതുമാസം പ്രായമുള്ള കുട്ടിയുണ്ട്. വീടിനുസമീപം നിൽക്കവേയാണ് ഗൗരമ്മയ്ക്ക് മിന്നലേറ്റത്. കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

കുരാലുനിവാസി പുഷ്പ (45), കലട്ടുരുനിവാസി കൃഷ്ണ (48) എന്നിവരാണ് മരം കടപുഴകി വീണതിനെത്തുടർന്ന് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്കാണ് മരം വീണത്. ഓട്ടോ ഡ്രൈവർ ഷെരീഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരത്തിനടിയിൽപ്പെട്ട ഓട്ടോ പൂർണമായി തകർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts