പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ച് ജോ ബൈഡന്‍: ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച അടുത്തമാസം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിച്ചു. അടുത്ത മാസം ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച.

ജൂണ്‍ 22 നാണ് ബൈഡനും മോദിയും കൂടിക്കാഴ്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിവരം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ആഴപ്പെടുത്താന്‍ ഈ കൂടിക്കാഴ്ച സഹായിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ വൈറ്റ് ഹൗസ് നല്‍കുന്ന വിവരം. യുഎസും ഇന്ത്യയും ദശാബ്ദങ്ങളായി അടുത്ത ബന്ധമാണ് നിലനിര്‍ത്തുന്നത്, പ്രത്യേകിച്ച് പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍. എന്നാല്‍ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ സമയത്ത് യുഎസും ഇന്ത്യയും ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. 2022 ഏപ്രിലില്‍ വെര്‍ച്വല്‍ മീറ്റിംഗിലൂടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ബൈഡന്‍ മോദിയോട് അഭ്യാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി കുറയ്ക്കില്ലെന്നായിരുന്നു മറുപടി.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

മാത്രമല്ല മതന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു സ്വതന്ത്ര യുഎസ് കമ്മീഷന്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ഇന്ത്യയെ മതസ്വാതന്ത്ര്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ചൈനയുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെയാണ് മോദിയെ യുഎസിലേക്ക് ബൈഡന്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്തോ-പസഫിക്ക് മേഖലയില്‍ യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമാകും.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനം, തൊഴില്‍ ശാക്തീകരണം, ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts