ലയണല്‍ മെസ്സി സൗദി ക്ലബിലേക്കെന്ന് സൂചന

സൗദി: ലയണല്‍ മെസി സൗദി പ്രോ ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. മെസി സൗദി ക്ലബിനായി വമ്പന്‍ കരാറിനു കീഴില്‍ കളിച്ചേക്കുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മെസി അല്‍ ഹിലാലുമായാണ് കരാറിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെസി കുടുംബത്തോടൊപ്പം സൗദി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയിലാണ് അല്‍ ഹിലാലുമായി കരാറിലെത്തിയതെന്നാണ് സൂചന. ഇതിനു പിന്നാലെ ക്ലബിന്റെ അനുമതിയില്ലാതെയാണ് മെസി സന്ദര്‍ശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പിഎസ്ജി മെസിക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെസി പിഎസ്ജിയോടും സഹതാരങ്ങളോടും ക്ഷമാപണം നടത്തുകയും കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

എന്നാല്‍ ജൂണില്‍ അവസാനിക്കാനിരിക്കുന്ന കരാര്‍ പുതുക്കില്ലെന്നും മെസി ക്ലബിനെ അറിയിച്ചിട്ടുണ്ട്. അതേസമയം ഖത്തര്‍ ലോകകപ്പ് അവസാനിച്ചയുടന്‍ തന്നെ അല്‍ ഹിലാല്‍ മെസിക്കായി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജനുവരിയില്‍ അല്‍ നസറിനൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് റൊണ്‍ള്‍ഡോക്കൊത്ത പ്രതിയോഗിയെന്ന നിലയില്‍ മെസിയെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ മുന്നോട്ടു വന്നത്. റെക്കോര്‍ഡ് പ്രതിഫലമാണ് മെസിക്കായി മുടക്കാന്‍ ക്ലബ് തയ്യാറായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts