ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസമായ നാളെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
ജീവനക്കാര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരന്‍മാരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചു. പരിമിതമായ സ്റ്റാഫായിരിക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.
അതേസമയം, മൈസൂരു മൃഗശാല ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും നാളെ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സന്ദര്‍ശകരെ അനുവദിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഭരണകൂടത്തില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മൈസൂരു കൊട്ടാരവും ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനും തുറക്കും. ജീവനക്കാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കും. കര്‍ണാടക സ്വദേശികളായ വിനോദസഞ്ചാരികളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കാന്‍ പ്രവേശന കവാടങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും -ഡോ. രാജേന്ദ്ര പറഞ്ഞു.
എന്നാല്‍, ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കര്‍ണാടകയിലെ പല ടൂറിസം സൈറ്റുകളും മെയ് 10 ന് അടച്ചിടുമെന്നും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെന്നും കെ.എസ്.ടി.ഡി.സി അറിയിച്ചു.
അതേസമയം, നാളെ മണ്ഡ്യ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വോട്ടുചെയ്ത തെളിവ് ഹാജരാക്കിയാല്‍ മാത്രമേ വോട്ടവകാശമുള്ള കര്‍ണാടക സ്വദേശികളെ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് മണ്ഡ്യ ഡിസി എച്ച്‌എന്‍ ഗോപാലകൃഷ്ണ അറിയിച്ചു. വോട്ട് ചെയ്തതിന് തെളിവായി മഷി പുരണ്ട വിരല്‍ കാണിച്ചില്ലെങ്കില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വിനോദസഞ്ചാര സ്ഥലങ്ങളില്‍ കര്‍ണാടകക്കാരെ പ്രവേശിപ്പിക്കില്ല. കൃഷ്ണരാജ സാഗര്‍, ബൃന്ദാവന്‍ ഗാര്‍ഡന്‍, മുത്തത്തി, ശിവനസമുദ്ര വെള്ളച്ചാട്ടം, രംഗനത്തിട്ട് പക്ഷി സങ്കേതം, ബാലമുറി, ദരിയ ദൗലത്ത് പാലസ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.
കുടക് ജില്ലാ ഭരണകൂടവും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്. മടിക്കേരി രാജ സീറ്റ്, ജനറല്‍ തിമയ്യ സ്മാരകം, മ്യൂസിയം, അബ്ബിഫാള്‍സ്, സോമവാര്‍പേട്ട് മല്ലല്ലി വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കാത്ത വിനോദസഞ്ചാരികളെ അനുവദിക്കില്ല. എന്നാല്‍, കര്‍ണാടകയ്ക്ക് പുറത്ത് നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.