ബെംഗളൂരു: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ധനസമാഹരണത്തിനായി നഗരം ആസ്ഥാനമായുള്ള സംഗീത സ്കൂൾ ‘ധ്വനി’ നെലമംഗലയ്ക്ക് സമീപമുള്ള എമറാൾഡ് ഇന്റർനാഷണൽ സ്‌കൂളിൽ പരിപാടി നടത്തിയത്. സംഘം 85,000 രൂപ സമാഹരിച്ച് റോട്ടറി ക്ലബ്ബുകൾക്കും മറ്റ് ജീവകാരുണ്യ സംഘടനകൾക്കും നൽകി. ഏപ്രിലിൽ നടന്ന പരിപാടിയിൽ 40 ഓളം ഗായകർ ആണ് പരിപാടിയിൽ അണിചേർന്നത്. ചടങ്ങിലെ മുഖ്യാതിഥി സമൻവിത ശർമ്മ രോഹിതിന്റെ നേതൃത്വത്തിലുള്ള ബാൻഡിനൊപ്പം നിരവധി ഗാനങ്ങൾ ആലപിച്ചു.
ധ്വനിയിലെ പ്രധാന അംഗങ്ങളായ വിനോദ് ശ്രീധരൻ, ഗോവിന്ദരാജ് കെ, സലിൽ വർമ, മംമ്ത സതീഷ്, സുനീത ജോസഫ്, ബിന്ദു വർമ, ഭാഗീരഥി തെൽക്കർ എന്നിവരും പരിപാടിയിൽ അവതരിപ്പിച്ചു. ആറ് മാസത്തിലൊരിക്കൽ ഒരു പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് ധ്വനി സ്ഥാപകൻ വിനോദ് ശ്രീധരൻ പറഞ്ഞു, എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ഒരു പരിപാടിയും ആറ് മാസത്തിലൊരിക്കൽ ഒരു തത്സമയ പരിപാടിയും നടത്തും. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ (സിഎസ്‌ആർ) ഭാഗമായി, വർഷത്തിൽ രണ്ടുതവണ നടക്കുന്ന പരിപാടിയുടെ ഫണ്ട് വിവിധ സാമൂഹിക ആവശ്യങ്ങൾക്ക് പിന്തുണ നൽകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.