ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 7.30ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും ഇന്ന് നേര്‍ക്കുനേര്‍. സീസണില്‍ ഗുജറാത്ത് മിന്നും ഫോമില്‍. ശുഭ്മാന്‍ ഗില്ലും, ഡേവിഡ് മില്ലറും ഉള്‍പ്പെട്ട ബാറ്റിംഗ് നിര ശക്തം. ഹര്‍ദിക് പാണ്ഡ്യയുടെയും വിജയ് ശങ്കറിന്റെയും റാഷിദ് ഖാന്റെയും ഓള്‍റൗണ്ട് മികവും ടീമിന് കരുത്താണ്. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗ് നിരയിലും ആശങ്കയില്ല. അവസാന അഞ്ച് കളികളില്‍ നാലും ജയിച്ചാണ് ടീമിന്റെ വരവ്. ആദ്യപാദത്തില്‍ ഡല്‍ഹിക്കെതിരെ ആറ് വിക്കറ്റിന്റെ അനായാസ ജയം നേടിയിരുന്നു ടൈറ്റന്‍സ്.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ഇന്ന് സ്വന്തം മൈതാനത്തിറങ്ങുമ്പോഴും ടീം അതില്‍കുറഞ്ഞൊന്നും ലക്ഷ്യം വെക്കുന്നില്ല. അതേസമയം സീസണില്‍ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല ഡല്‍ഹി നിരയ്ക്ക്. ബാറ്റിംഗിലെ മോശം ഫോമാണ് പ്രധാന വെല്ലുവിളി. ബൗളിംഗ് നിരയും പ്രതിസന്ധിയിലാണ്. അക്‌സര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് മികവാണ് ടീമിന് പ്രതീക്ഷയേകുന്നത്. ഡല്‍ഹിയുടെ രണ്ട് ജയങ്ങൡും അക്‌സറിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അവസാന മത്സരത്തില്‍ മിച്ചല്‍ മാര്‍ഷ് ഫോമിലെത്തിയതും ടീമിന് ആശ്വാസമാണ്. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയാവും ഡല്‍ഹിയുടെ ലക്ഷ്യം. ഐപിഎല്ലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts