കസാഖ്സ്ഥാൻ: ലോക ചെസ് ചാമ്പ്യനായി ചൈനയുടെ ഡിങ് ലിറന്‍. ടൈബ്രേക്കറില്‍ റഷ്യയുടെ ഇയാന്‍ നിപ്പോംനിഷിയെ പരാജയപ്പെടുത്തിയാണ് ഡിങ് ലിറന്‍ ചാമ്പ്യനായത്. പതിനാലാം ഗെയിമും സമനിലയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് കടന്നത്. ടൈബ്രേക്കറിലും ആദ്യ മൂന്ന് ഗെയിമും സമനിലയിലായെങ്കിലും നാലാം ഗെയിമില്‍ ഡിങ് ലിറന്‍ ജയം നേടി. നേട്ടം സ്വന്തമാക്കുന്ന ആദ്യ ചൈനീസ് താരമാണ് ഡിങ് ലിറന്‍.
ഓപ്പണിങ് ഘട്ടത്തിൽ മികവ് നേടിയ ഡിങ് മധ്യഘട്ടത്തിൽ അവ്യക്തതകൾ നിറഞ്ഞ പൊസിഷനിലേക്ക് കളിയെ നയിച്ചു. സങ്കീർണതകളുടെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറി പൊസിഷൻ ലളിതവൽക്കരിക്കപ്പെട്ടപ്പോൾ സമയക്കുറവ് അനുഭവിച്ചിരുന്ന ഡിങ് ലിറൻ ബോർഡിൽ തെളിഞ്ഞുവന്ന സമനിലയെ ആശ്ലേഷിക്കുമെന്ന് കരുതിയ ചെസ് പണ്ഡിതർക്കും പ്രേക്ഷകർക്കും തെറ്റി. അസാമാന്യ മനക്കരുത്തോടെ സമനില സാധ്യത നിരാകരിച്ച ചൈനീസ് താരത്തിൽനിന്ന് അവശേഷിക്കുന്ന ഒരു മിനിറ്റിൽ പ്രവഹിച്ചത് കൃത്യതയും മാരകമൂർച്ചയുമുള്ള കരുനീക്കങ്ങളായിരുന്നു. അറുപത്തിയെട്ടാം നീക്കത്തിൽ ദുഃഖിതനായ നെപ്പോ പരാജയം സമ്മതിച്ച് മത്സരവേദിയിൽനിന്നും പോയി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.