മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് സത്യവാങ്മൂലം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് 49.70 കോടി രൂപയുടെ ആസ്തി ഉണ്ടെന്ന് ഹാവേരി ജില്ലയിലെ ഷിഗ്ഗാവ് മണ്ഡലത്തിൽ നിന്ന് മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ശനിയാഴ്ച റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലം വെളിപ്പെടുത്തി.  5.98 കോടിയുടെ ജംഗമ സ്വത്തുക്കളും ഹിന്ദു അവിഭക്ത കുടുംബത്തിൽ നിന്ന് 1.57 കോടി രൂപയും അദ്ദേഹത്തിന് ലഭിച്ചതായി നിക്ഷേപ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. ഭാര്യ ചന്നമ്മ 1.14 കോടിയും മകൾ അദിതി 1.12 കോടിയും നിക്ഷേപിച്ചിട്ടുണ്ട്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

മകൻ ഭരത് ബൊമ്മൈ പിതാവിനെ ആശ്രയിക്കാത്തതിനാൽ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ പറഞ്ഞിട്ടില്ല. എന്നാൽ, മകൻ ഭരതിന് 14.74 ലക്ഷം രൂപയാണ് ബസവരാജ് ബൊമ്മൈ നൽകിയട്ടുള്ളത്. ഹിന്ദു അവിഭക്ത കുടുംബത്തിൽ നിന്നുള്ള 19.2 കോടി ഉൾപ്പെടെ 42.15 കോടിയുടെ സ്ഥാവര സ്വത്തുക്കൾ മുഖ്യമന്ത്രിക്കുണ്ട്. 5.79 കോടി രൂപയാണ് ബൊമ്മൈയുടെ ബാധ്യത. 2022 മാർച്ച് 26ന് മുഖ്യമന്ത്രിയായിരിക്കെ ധാർവാഡിലെ ഹുബ്ബള്ളി താലൂക്കിലെ തരിഹാല ഗ്രാമത്തിൽ ബൊമ്മൈ മൂന്ന് ഏക്കറോളം ഭൂമി വാങ്ങിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. ആകെ 52.12 കോടി രൂപയുടെ ആസ്തിയാണ് ബൊമ്മൈയ്ക്കും ആശ്രിതർക്കും ഉള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts