ബെംഗളൂരു : അസാധാരണമായ സാഹചര്യം കണക്കിലെടുത്ത്, തടവിലുള്ള കൊലക്കേസ് പ്രതിയെ വിവാഹം കഴിക്കാൻ ഒരു കുറ്റവാളിയ്ക്ക് 15 ദിവസം പരോളിൽ വിട്ടയക്കാൻ കർണാടക ഹൈക്കോടതി ജയിൽ അധികൃതരോട് നിർദ്ദേശിച്ചു.
തടവിലുള്ള കൊലക്കേസ് പ്രതിയെ വിവാഹം കഴിക്കണമെന്ന കാമുകിയുടെ ഹർജിയെ തുടർന്നാണ് 15 ദിവസത്തെ പരോൾ അനുവദിച്ച് . കർണാടക ഹൈക്കോടതി. പരപ്പന അഗ്രഹാര ജയിലിലെ തടവുകാരനും കോലാർ സ്വദേശിയുമായ ആനന്ദിനാണ് 15 ദിവസത്തെ പരോളനുവദിക്കാൻ ജയിലധികൃതരോട് നിർദേശിച്ചത്. ഇതോടെ ബുധനാഴ്ച വിവാഹത്തിനായി ആനന്ദ് പരോളിലിറങ്ങും. കോലാറിൽനടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 2017-ലാണ് ആനന്ദ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പത്തുവർഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.
ആനന്ദിന്റെ അമ്മ രത്നമ്മയുടെയും ആനന്ദുമായി 9 വർഷത്തോളമായി പ്രണയത്തിലുള്ള നീതയും ചേർന്നാണ് ഹർജി സമർപ്പിച്ചത്. ആനന്ദിനെ വിവാഹംകഴിച്ചില്ലെങ്കിൽ വീട്ടുകാർ മറ്റൊരു വിവാഹം കഴിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോലാർ സ്വദേശിനി നീത ഹർജിയിൽ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഇരുവരുടെയും വിവാഹം തന്റെ സ്വപ്നമാണെന്നാണ് രത്നമ്മ ഹർജിയിൽ പറഞ്ഞത്. നേരത്തേ, ഇതേ ആവശ്യവുമായി നീത ജയിലധികൃതരെ സമീപിച്ചിരുന്നെങ്കിലും വിവാഹത്തിന് പരോളനുവദിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.