പനി ബാധിച്ച് യുവതി മരിച്ചു, സാമ്പിൾ H3N2 പരിശോധനയ്ക്ക് അയച്ചു

വഡോദര: നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 58 കാരിയായ സ്ത്രീ പനി ലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ചു.

H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസാണോ മരണകാരണമെന്ന് അന്വേഷിച്ച്‌ വരികയാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രോഗിയെ മാര്‍ച്ച്‌ 11 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ സായാജിറാവു ജനറല്‍ (എസ്‌എസ്ജി) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാര്‍ച്ച്‌ 13-നാണ് യുവതി മരിച്ചതെന്ന് എസ്‌എസ്ജി ഹോസ്പിറ്റല്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) ഡി കെ ഹെലയ പറഞ്ഞു.

  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ

വഡോദരയിലെ ഫത്തേഗഞ്ച് താമസക്കാരിയാണ് മരിച്ച യുവതി.

ഈ വര്‍ഷം മാര്‍ച്ച്‌ 10 വരെ, ഗുജറാത്തില്‍ മൊത്തം 80 സീസണ്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 77 എണ്ണം എച്ച്‌ 1 എന്‍ 1 ന്റെ ഇന്‍ഫ്‌ളുവന്‍സയും മൂന്ന് എണ്ണം എച്ച്‌ 3 എന്‍ 2 ഉപവിഭാഗങ്ങളുമാണ്. പക്ഷേ എച്ച്‌ 3 എന്‍ 2 കാരണം ഇവിടെ ഒരു മരണം പോലും സംഭവിച്ചിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം ബൈക്കിൽ കൊണ്ടുപോയി കത്തിച്ചു; ദേവനഹള്ളിയിലെ കൊലപാതക ചുരുളഴിഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us