ഐഎസ്എലില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മത്സരം ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ

ഐഎസ്എലില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാംപാദ മത്സരത്തില്‍ മുംബൈ ബാംഗ്ലൂരുവിനെ നേരിടും. രാത്രി 7.30ന് ബെംഗ്ലൂരിുവിന്റെ തട്ടകമായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദ സെമിയില്‍ എതിരില്ലാത്ത ഒരുഗോളിന് ബെംഗ്ലൂരു ജയിച്ചിരുന്നു.

ആദ്യ പാദ സെമിയില്‍ മുംബൈ സിറ്റിയെ അവരുടെ തട്ടകത്തില്‍ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തോടെയെത്തുന്ന ബാംഗ്ലൂരുവിന് അനൂകൂലമായി നിരവധി ഘടങ്ങളാണുള്ളത്. ഗോള്‍ വ്യത്യാസത്തില്‍ ഒരു ഗോള്‍ മുന്നില്‍. തുടര്‍ച്ചയായ 10 വിജയങ്ങള്‍. സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റനിര.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

സന്ദേശ് ജിങ്കന്‍, ബ്രൂണോ റാമിറസ് സഖ്യത്തിന്റെ പ്രതിരോധം. നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത് സ്വന്തം കാണികള്‍ക്ക് മുന്നിലാണെന്നതും ബാംഗ്ലൂരിന് കരുത്തു പകരുന്നുണ്ട്. ഷീല്‍ഡ് സ്വന്തമാക്കി സെമിയില്‍ പ്രവേശിച്ച മുംബൈക്ക് ആദ്യ മത്സരത്തില്‍ കാര്യമായ വെല്ലുവിളി നല്‍കാന്‍ സാധിച്ചില്ല.

പെരേര ഡയസും ഗ്രെഗ് സ്റ്റിവാര്‍ട്ടും ഇന്ന് കരുത്തരായാല്‍ ബാംഗ്ലൂരിന് മുംബൈയുടെ മുന്നേറ്റ നിരയെ പിടിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടാകും. സ്വന്തം തട്ടകത്തിലെ തോല്‍വി മുംബൈക്ക് ചെറിയ നിരാശ സമ്മാനിക്കുന്നുണ്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനല്‍ ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts