മംഗളൂരുവിൽ നിന്നും മോഷണം, പ്രതി കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: മംഗളൂരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി കാസര്‍കോട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍.

വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ശുഐബ് ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിലൂടെ വന്ന ശുഐബ് ഇവിടെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് മനസിലാവുകയും തുടര്‍ന്ന് എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച്‌ യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ബൈക്ക് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് സിസിടിവിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശുഐബ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us