വിദ്യാർത്ഥിനി കാർ ഇടിച്ചു മരിച്ചു, റോഡ് ഉപരോധിച്ച് നാട്ടുകാർ 

ബെംഗളൂരു: കര്‍ണാടകയിലെ ബെളഗാവി ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ ഇടിച്ച്‌ മരിച്ചതിനെ തുടർന്ന് സര്‍ക്കാരിന്റെ അനാസ്ഥയിലും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിലും പ്രതിഷേധിച്ച്‌ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞായറാഴ്ച ശിവനൂര്‍ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി പെണ്‍കുട്ടി കാറിടിച്ച്‌ മരിച്ചത്. ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂര്‍ എം.എല്‍.എ ദൊഡ്ഡഗൗഡര്‍ മഹന്തേഷിന് രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയെങ്കിലും പരിഹാരം കണ്ടില്ലെന്ന് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts